മുംബൈ: പ്രഭാതഭക്ഷണം നൽകിയില്ലെന്നാരോപിച്ച് മരുമകളെ വെടിവെച്ച് കൊല്ലാൻ ശ്രമിച്ച് ഭർതൃപിതാവ്. മഹാരാഷ്ട്രയിലെ താനെയിലാണ് സംഭവം. 42 കാരിയെയാണ് ഭർതൃപിതാവ് വെടിവെച്ചത്. ഗുരുതരമായി പരിക്കേറ്റ ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
കാശിനാഥ് പാണ്ഡുരംഗ് പാട്ടീൽ എന്നയാളാണ് മരുമകൾക്ക് നേരെ നിറയൊഴിച്ചത്. 72കാരനായ ഇയാൾ ഒളിവിൽ പോയിരിക്കുകയാണ്. ഇയാൾക്കായുള്ള അന്വേഷണം ആരംഭിച്ചതായി പോലീസ് അറിയിച്ചു.
Post Your Comments