NewsNews

‘ഓപ്പറേഷൻ ഫോക്കസ് ‘ മിന്നൽ പരിശോധന: ഒരു മണിക്കൂറിനുള്ളിൽ നടപടിയെടുത്തത്  45 വാഹനങ്ങൾക്കെതിരെ

ഇരിട്ടി: ഇരിട്ടി മേഖലയിൽ  മോട്ടോർ വാഹന വകുപ്പിന്റെ ഓപ്പറേഷൻ ഫോക്കസ് എന്ന പേരിലുള്ള വാഹന പരിശോധനയിൽ ഒരു മണിക്കൂറിനുള്ളിൽ നടപടിയെടുത്തത്  45 വാഹനങ്ങൾക്കെതിരെ.

ഇരിട്ടി ടൗൺ, ജബ്ബാർകടവ്, കീഴൂർ എന്നിവിടങ്ങളിലാണ്  വാഹനപരിശോധന നടന്നത്.  നിയമം ലംഘിച്ച്  സഞ്ചരിച്ച 45 വാഹന ഡ്രൈവർമാരിൽ നിന്നും  പിഴ ഈടാക്കി. പെർമിറ്റില്ലാതെയും, ഇൻഷുറൻസ് ഇല്ലാതെയും, ലൈസൻസില്ലാതെയും, അമിത പ്രകാശം പരത്തി എതിർദിശയിൽ നിന്നും വരുന്ന  വാഹന ഡ്രൈവർമാർക്ക് പ്രയാസം തീർക്കുന്നത് ഉൾപ്പെടെയുള്ള നിയമലംഘനങ്ങൾക്കാണ് പിഴയീടാക്കിയത്.

രാത്രി കാലങ്ങളിൽ   പൊതുനിരത്തിൽ അപകടം ഇല്ലാതിരിക്കാനുള്ള നടപടികൾ സ്വീകരിക്കുന്നതിന്റെ ഭാഗമായാണ് പരിശോധന.

ഇരിട്ടി ജോയിൻറ് ആർ.ടി.ഒ. എ.സി. ഷീബയുടെ നിർദേശപ്രകാരം എം.വി. ഐ വൈകുണ്ഠന്റെ  മേൽനോട്ടത്തിൽ അസിസ്റ്റൻറ് മോട്ടോർ വെഹിക്കിൾ ഇൻസ്‌പെക്ടർ ഡി.കെ. ഷീജി, വി.ആർ. ഷനൽകുമാർ എന്നിവരുടെ നേതൃത്വത്തിലാണ്  പരിശോധന നടത്തിയത്. വരും ദിവസങ്ങളിലും രാത്രി കാലങ്ങളിൽ ഇരിട്ടി താലൂക്ക് പരിധിയിലെ വിവിധ സ്ഥലങ്ങളിൽ പരിശോധന നടത്താനാണ് ഉദ്യോഗസ്ഥരുടെ തീരുമാനം

shortlink

Related Articles

Post Your Comments

Related Articles


Back to top button