സ്‌കൂട്ടറില്‍ 1300 പാക്കറ്റ് പുകയില ഉല്‍പന്നങ്ങളുമായി യുവാവ് പിടിയിൽ

ബദിയടുക്ക കോളാരിയിലെ അബ്ദുല്‍ റിയാസിനെയാണ് (32) പൊലീസ് അറസ്റ്റ് ചെയ്തത്

ബദിയടുക്ക: സ്‌കൂട്ടറില്‍ കടത്തിയ 1300 പാക്കറ്റ് പുകയില ഉല്‍പന്നങ്ങളുമായി യുവാവ് അറസ്റ്റിൽ. ബദിയടുക്ക കോളാരിയിലെ അബ്ദുല്‍ റിയാസിനെയാണ് (32) പൊലീസ് അറസ്റ്റ് ചെയ്തത്.

ബദിയടുക്ക എസ്.ഐ കെ.പി. വിനോദ് കുമാറിന്റെ നേതൃത്വത്തിലുള്ള സംഘം പൈക്ക അര്‍ളടുക്കയില്‍ നിന്നാണ് പുകയില ഉല്‍പന്നങ്ങളുമായി ഇയാളെ പിടികൂടിയത്.

Read Also : ആഘോഷങ്ങൾക്ക് നിറം പകരുന്ന ഈസ്റ്റർ മുട്ടയ്ക്ക് പിന്നിലെ കഥയെന്ത്?

രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലാണ് അറസ്റ്റ്. എസ്.ഐ അടക്കമുള്ള പൊലീസ് ഉദ്യോഗസ്ഥര്‍ സാധനങ്ങള്‍ വാങ്ങാനെന്ന വ്യാജേന വേഷം മാറിയെത്തി സ്‌കൂട്ടര്‍ പരിശോധിക്കുകയും പുകയില ഉൽപന്നങ്ങള്‍ കണ്ടെടുക്കുകയുമായിരുന്നു. പുകയില ഉല്‍പന്നങ്ങള്‍ സ്‌കൂട്ടറിനടിയില്‍ ചാക്കില്‍ കെട്ടിയ നിലയിലും സീറ്റിനടിയില്‍ സൂക്ഷിച്ച നിലയിലുമായിരുന്നു.

സിവില്‍ പൊലീസ് ഓഫീസര്‍ അരുണ്‍, ജില്ല പൊലീസ് മേധാവിയുടെ സ്‌ക്വാഡ് അംഗങ്ങളായ നിജിന്‍, റിജീഷ് എന്നിവരടങ്ങുന്ന സംഘമാണ് പ്രതിയെ പിടികൂടിയത്. പ്രതിയെ കോടതിയിൽ ഹാജരാക്കി.

Share
Leave a Comment