MalappuramKeralaNattuvarthaLatest NewsNews

ഭര്‍ത്താവിനൊപ്പം ഡോക്ടറെ കണ്ട് സ്കൂട്ടറില്‍ മടങ്ങവെ അപകടം : യുവതി മരിച്ചു

പെരിന്തല്‍മണ്ണ പൊന്ന്യാകുര്‍ശിയിലെ കണ്ണംതൊടി നിഷാദിന്റെ ഭാര്യ നൗഫിലയാണ്(32) മരിച്ചത്

മലപ്പുറം: ഭര്‍ത്താവിനൊപ്പം ഡോക്ടറെ കണ്ട് സ്കൂട്ടറില്‍ മടങ്ങുന്നതിനിടെ ഉണ്ടായ അപകടത്തില്‍ യുവതി മരിച്ചു. പെരിന്തല്‍മണ്ണ പൊന്ന്യാകുര്‍ശിയിലെ കണ്ണംതൊടി നിഷാദിന്റെ ഭാര്യ നൗഫിലയാണ്(32) മരിച്ചത്.

കഴിഞ്ഞ ഞായറാഴ്‌ച്ച ഉച്ചക്ക് വേരുംപിലാക്കലില്‍ വെച്ചായിരുന്നു അപകടം. ഇവര്‍ സഞ്ചരിച്ചിരുന്ന സ്കൂട്ടര്‍ ഒരു പ്രൈവറ്റ് കാറും ആയി കൂട്ടിയിടിക്കുകയായിരുന്നു. മഞ്ചേരിയില്‍ ഡോക്ടറെ കണ്ടു പൊന്ന്യാകുര്‍ശിയിലേക്ക് മടങ്ങവെയാണ് അപകടം.

Read Also : പ്രാ​യ​പൂ​ർ​ത്തി​യാ​കാ​ത്ത സ്കൂ​ൾ വി​ദ്യാ​ർ​ത്ഥി​നി​യെ പീ​ഡി​പ്പി​ച്ചു : യു​വാ​വ് അ​റ​സ്റ്റി​ൽ

11 വയസുള്ള ഫാത്തിമ റിയയും, 6 വയസുള്ള മുഹമ്മദ് റയ്യാനും, 4 വയസുള്ള ഫാത്തിമ റനയും മക്കളാണ്. ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് മരിച്ചത്. മോര്‍ച്ചറിയിലുള്ള മൃതദേഹം, പൊലീസ് നടപടികള്‍ പൂര്‍ത്തിയാക്കിയ ശേഷം പൊന്ന്യാകുര്‍ശി ജുമാ മസ്ജിദ് ഖബര്‍സ്ഥാനില്‍ കബറടക്കും.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button