Latest NewsKeralaNewsParayathe VayyaWriters' Corner

എന്താടോ വാര്യരേ നന്നാവാത്തേ ? മാധ്യമങ്ങൾ കെ സ്വിഫ്റ്റിനെ മനഃപൂര്‍വം കരിവാരി തേയ്ക്കുന്നതിനെതിരെ സോഷ്യല്‍ മീഡിയ

ദീര്‍ഘദൂര സര്‍വീസുകള്‍ക്കായി കെ.എസ്.ആർ.ടി.സി രൂപീകരിച്ച കമ്പനിയാണ് സ്വിഫ്‌റ്റ്.

കേരള സർക്കാർ പുതുതായി നിരത്തിലിറക്കിയ കെ സ്വിഫ്റ്റിനെതിരെ മാധ്യമങ്ങൾ സൃഷ്ടിക്കുന്ന പൊതുബോധം എന്താണ് ? ഏത് വികസന പദ്ധതിക്കും വിലങ്ങു തടിയായി നില്‍ക്കുന്ന പ്രതിപക്ഷത്തെ പോലെ തന്നെയാണ് കേരളത്തിലെ മാധ്യമങ്ങളും ഇപ്പോൾ പ്രവർത്തിക്കുന്നത്. വികസന വിരുദ്ധ പ്രചരണങ്ങള്‍ നടത്തി സര്‍ക്കാരിനെയും പദ്ധതിയെയും അപകീര്‍ത്തിപ്പെടുത്തുകയാണ് ഇരുവരുടെയും ലക്ഷ്യം. അവരുടെ പുതിയ ഇര കെ സ്വിഫ്റ്റ് ആണ്.

ദീര്‍ഘദൂര സര്‍വീസുകള്‍ക്കായി കെ.എസ്.ആർ.ടി.സി രൂപീകരിച്ച കമ്പനിയാണ് സ്വിഫ്‌റ്റ്. വളരെ ആഘോഷമായാണ് ദീര്‍ഘദൂര സര്‍വീസ് ബസുകളിലെ യാത്രക്കാര്‍ക്ക് മികച്ച സൗകര്യം ഒരുക്കുന്നതിനായി, കെ.എസ്.ആര്‍.ടി.സി. സ്വിഫ്റ്റിനു വേണ്ടി ലക്ഷ്വറി വോള്‍വോ ബസുകള്‍ എത്തിക്കുന്ന പദ്ധതി ആരംഭിച്ചത്.

READ ALSO: ‘ഐറ്റം ഡാൻസ്’ കാണാൻ ബ്ളാക്കിൽ ടിക്കറ്റെടുത്ത് തലയിൽ മുണ്ടിട്ട് പോകുന്നതാണ് ഗയ്‌സ് സംസ്ക്കാരം, കുറിപ്പ്

ഉത്‌ഘാടനത്തിനു മുൻപ് തന്നെ വാർത്തകളിൽ കെ സ്വിഫ്റ്റ് ഇടം പിടിച്ചിരുന്നു. കെ.എസ്.ആർ.ടി.സി യ്ക്ക് കൈമാറാനായി ബംഗളൂരുവില്‍ നിന്ന് കേരളത്തിലേക്ക് കൊണ്ടുവന്ന ബസ് മറ്റ് വാഹനങ്ങളെ ഇടിച്ച്‌ തെറിപ്പിച്ചുവെന്നും ബസില്‍ നിന്ന് മദ്യക്കുപ്പികൾ കണ്ടെടുത്തിട്ടുണ്ടെന്നും ഒന്നിലധികം വാഹനങ്ങളെ ഇടിച്ചിട്ടും ബസ് നിര്‍ത്താതെ പോയെന്നും വാർത്തകൾ വന്നിരുന്നു. അതിനു പിന്നാലെ, പലതരത്തിലുള്ള നെഗറ്റിവ് വാർത്തകളിലൂടെ സ്വിഫ്റ്റ് സർക്കാരിന് തലവേദന ആകുമെന്ന് പറയാതെ പറഞ്ഞു തുടങ്ങി.

ഇന്ന്, കെ. സ്വിഫ്റ്റ് ബസ് ഇടിച്ച്‌ വഴിയാത്രക്കാരന്‍ മരിച്ച സംഭവം വലിയ തലത്തിലാണ് ചർച്ചയായത്. എന്നാൽ, സംഭവത്തിന്റെ സി.സി.ടി.വി ദൃശ്യങ്ങള്‍ പുറത്തുവന്നപ്പോൾ ട്വിസ്റ്റ്. വഴിയാത്രക്കാരനെ ആദ്യം ഇടിച്ചത് പിക്കപ്പ് വാനാണെന്ന് തെളിയിക്കുന്ന സി.സി.ടി.വി ദൃശ്യങ്ങളാണ് പൊലീസിന് ലഭിച്ചത്.

കെ സ്വിഫ്റ്റില്‍ നിന്നും കഞ്ചാവ് പിടികൂടി, കെ സ്വിഫ്റ്റ് ബസ്‌റൂട്ടിലെ ഹോട്ടലില്‍ നിന്നും പഴകിയ ഭക്ഷണം പിടികൂടി തുടങ്ങിയ ക്യാപ്‌ഷനില്‍ വാർത്തകൾ നിറയ്ക്കുക വഴി പൊതുജനത്തെ തെറ്റിദ്ധരിപ്പിക്കുന്നു. മ്ലേച്ഛമായ നിലപാടുകളിലൂടെ മാധ്യമ പ്രവര്‍ത്തനവും മാധ്യമ പ്രവർത്തകരും അധഃപതിക്കുന്ന കാഴ്ചയാണ് അനുദിനം നമ്മൾ കാണുന്നത്.

സ്വിഫ്റ്റ് ബസുകള്‍ക്കെതിരായ വാർത്തകൾ കേരളത്തിലെ മുഖ്യധാരാ മാധ്യമങ്ങളില്‍ നിന്ന് ഓരോ അഞ്ചു മിനിട്ടിലും വാര്‍ത്തകള്‍ പ്രവഹിക്കുകയാണ്. അവയ്ക്കെല്ലാം തന്നെ ഒരേ സ്വഭാവം, ഒരേ നിറം, ഒരേ മണം. സ്വകാര്യ ലോബിയുടെ അജണ്ട ഇതിൽ കൃത്യമായി പ്രവർത്തിക്കുന്നു എന്ന് വ്യക്തം. തങ്ങളുടെ കമ്പോള സാധ്യതകൾ ഇല്ലാതാകുമെന്നു ഭയപ്പെടുന്ന സ്വകാര്യ ബസ് ലോബിയുടെ അവിഹിത താൽപ്പര്യങ്ങൾക്ക് കുട പിടിക്കുന്ന നിലപാട് മാധ്യമങ്ങൾ സ്വീകരിച്ചത് ചോദ്യം ചെയ്യപ്പെടേണ്ടതു തന്നെയാണ് .സ്വകാര്യ ബസ് ലോബിയും മാധ്യമ മേഖലയും തമ്മിലുള്ള അവിഹിത ബന്ധത്തിനെതിരെ സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി വിമര്‍ശനവും ട്രോളുകളും ഉയരുന്നുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button