തൃശൂർ: രണ്ട് ദിവസം മുൻപ് കാണാതായ നാടൻ പാട്ട് ഗായകന്റെ മൃതദേഹം പാറമടയിൽ നിന്നും കണ്ടെത്തി. ചാലക്കുടി കാഞ്ഞിരപ്പിള്ളി സ്വദേശിയായ നാടൻ പാട്ട് ഗായകൻ കെ.എസ്. സുജിത്ത് എന്ന ജിത്തു(26) ആണ് മരിച്ചത്. കുഴിമഠത്തിൽ സുബ്രന്റെ മകനാണ്. വെള്ളം നിറഞ്ഞു കിടക്കുന്ന പാറമടയിലായിരുന്നു മൃതദേഹം കണ്ടെത്തിയത്.
രണ്ടു ദിവസം മുൻപ് ഉത്സവാഘോഷത്തിൽ പങ്കെടുത്തു മടങ്ങിയ സുജിത്തിനെ കാണാതാവുകയായിരുന്നു. അന്വേഷണത്തിൽ ഇയാളുടെ മൊബൈൽ ഫോൺ പാറമടയ്ക്കു സമീപം കണ്ടെത്തി. ഇതോടെ അന്വേഷണം പാറമടക്കു സമീപം തിരച്ചിൽ ഊർജിതമാക്കി. ഇന്നലെ അഗ്നിശമന സേനയും പോലീസും നാട്ടുകാരും പാറമടക്കു സമീപം തിരച്ചിൽ നടത്തിയിരുന്നു.
ബുധനാഴ്ച്ച ഒരു മണിയോടെയാണ് മൃതദേഹം കണ്ടെടുത്തത്. ചാലക്കുടി പോലീസ് അന്വേഷണം തുടങ്ങി.
Post Your Comments