കൊച്ചി: വസ്ത്രധാരണത്തിന്റെ പേരിൽ സൈബർ അറ്റാക്ക് നേരിടേണ്ടി വന്ന നടി റിമ കല്ലിങ്കലിന് പിന്തുണയുമായി ആക്ടിവിസ്റ്റ് മൈത്രേയൻ. അല്പവസ്ത്രധാരികളായ നടിമാരെ കാണാൻ വേണ്ടി തിയേറ്ററിനകത്തേക്ക് കയറുന്ന മലയാളി പുരുഷന്മാർ തന്നെയല്ലേ റിമയുടെ വസ്ത്രത്തെ ചൊല്ലി ബഹളമുണ്ടാക്കുന്നതെന്ന് മൈത്രേയൻ പരിഹസിക്കുന്നു. ഒരു യുട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു മൈത്രേയൻ.
‘റിമയുടെ കാൽ കാണാൻ കൊള്ളത്തില്ലേ? പിന്നെന്താണ് പ്രശ്നം? അങ്ങനെ ഒരു വേദിയിൽ കാൽ കാണിച്ചു എന്ന് കരുതി എന്താണ്? കൊള്ളാത്ത സാധനം ഒന്നുമല്ലല്ലോ കാണിച്ചത്? അവരുടെ കാല് കാണാൻ കാശ് കൊടുത്ത് തിയേറ്ററിൽ പോകുന്നുണ്ടല്ലോ, ഫ്രീ ആയിട്ട് കാണിച്ചപ്പോഴാണോ പ്രശ്നം. പൊതുവേദിയിൽ ഇങ്ങനെ വസ്ത്രം ധരിക്കാൻ പാടില്ലെന്ന് എവിടെയാണുള്ളത്? ബ്രിട്ടീഷുകാർ വന്നതിനു ശേഷമാണ് കുറച്ച് കൂടി ഇറക്കമുള്ള വസ്ത്രമൊക്കെ വന്ന് തുടങ്ങിയത്. അതിനു മുൻപ് വസ്ത്രമേ ഇല്ലായിരുന്നു. നിങ്ങൾക്ക് ഇഷ്ടമായില്ല. അസൂയ ഉള്ള ഒരു സ്ത്രീയുടെ വാക്കുകളാണ് നിങ്ങൾ ഈ ചോദിക്കുന്നത്. ഞങ്ങളുടെ പുരുഷന്മാരെ അടിച്ചോണ്ട് പോകുമെന്ന് കരുതുന്ന സ്ത്രീകളും, സ്ത്രീകൾക്ക് മേൽ അധികാരം സ്ഥാപിക്കണമെന്ന് കരുതുന്ന പുരുഷന്മാരുമാണ് ഇങ്ങനെയുള്ള അഭിപ്രായമൊക്കെ പറയുന്നത്. കാല് മോശമാണ് എന്നതിന്റെ ന്യായമെന്താണ്?’, മൈത്രേയൻ ചോദിക്കുന്നു.
Also Read:‘വിഷുവിനു വിഷം വാങ്ങി കണിവെച്ചുണ്ണുന്ന മലയാളി’, ഒന്ന് ശ്രമിച്ചാൽ വേണ്ടതെല്ലാം ഇവിടെ തന്നെ കായ്ക്കും
അവതാരക പലതവണ തന്റെ ചോദ്യത്തെ ന്യായീകരിക്കാൻ ശ്രമിക്കുന്നുണ്ടെങ്കിലും മൈത്രേയൻ വിട്ടു കൊടുക്കുന്നില്ല. അത്തരമൊരു പൊതുവേദിയിൽ എന്തിനാണ് ഇത്രയും ഇറക്കം കുറഞ്ഞ വസ്ത്രം ധരിക്കുന്നത്? കേരള സംസ്കാരത്തിന് യോജിക്കാത്ത വസ്ത്രധാരണ രീതിയാണത്. അവിടെ വേറെയും സ്ത്രീകൾ ഉണ്ടായിരുന്നല്ലോ, അവരാരും ഇങ്ങനെ ചെയ്തില്ലല്ലോ എന്ന അവതാരകയുടെ ചോദ്യത്തിന് ‘എന്തിനാണ് ഇങ്ങനെ ചാക്കിൽ പൊതിഞ്ഞു കെട്ടി നടക്കുന്നത്? എന്താണ് നിങ്ങൾ പൊതിഞ്ഞുകെട്ടുന്നത്’ എന്നായിരുന്നു മൈത്രേയൻ നൽകിയ മറുപടി.
സ്ത്രീകളെ വീടിനകത്ത് തന്നെ നിർത്തണമെന്ന് പറയുന്നവരാണ് ഈ വിമർശിക്കുന്നതെന്നും, ഒരാൾ എന്ത് ധരിക്കണം എന്ന കാര്യത്തിൽ രണ്ടാമതൊരാൾ അഭിപ്രായം പറയുന്നത് എന്തിനാണെന്നും മൈത്രേയൻ ചോദിക്കുന്നു. ‘ഇവിടുത്തെ സകല പുരുഷന്മാരും മുണ്ട് മടക്കി കുത്തി, അണ്ടർവെയർ കാണിച്ച് കൊണ്ടല്ലേ നടക്കുന്നത്? അപ്പോഴെന്താ നിങ്ങൾക്ക് പ്രശ്നമില്ലാത്തത്. മലയാളി പുരുഷന്മാർ പാവാട പോലെ മുണ്ടുടുക്കും. എന്നിട്ട് നിക്കർ പോലെ മടക്കി കുത്തും. പുരുഷന്മാരുടെ കാല് കാണിക്കാമോ? എത്ര വൃത്തികെട്ട കാലാണ്. മിക്കവാറും എല്ലാ പുരുഷന്മാരുടെ കാലും കാണാൻ കൊള്ളത്തില്ല. പുരുഷന്മാർക്ക് കാണിക്കാൻ പറ്റും, സ്ത്രീകൾക്ക് കാണിക്കാൻ പറ്റില്ല എന്ന് പറയുന്നത് ന്യായമല്ല’, മൈത്രേയൻ പറയുന്നു.
Also Read:ഇതിൽ ഇത് ലൗ ജിഹാദ് ഇല്ലെന്ന് പി.സി ജോർജ്: പ്രണയത്തിലായിട്ട് 6 മാസമായെന്ന് ഷെജിനും ജ്യോത്സ്‌നയും
കൊച്ചിയില്‍ നടന്ന ആര്‍.ഐ.എഫ്. എഫ്.കെ വേദിയില്‍ പങ്കെടുക്കാനെത്തിയപ്പോഴായിരുന്നു റിമയ്ക്ക് നേരെ സൈബർ ആക്രമണം നടന്നത്. മിനി സ്‌കേര്‍ട്ട് അണിഞ്ഞ് എത്തിയ റിമ കല്ലിങ്കലിനെ സൈബർ ആങ്ങളമാർ മര്യാദയും മാന്യതയും പഠിപ്പിക്കാൻ ഇറങ്ങിത്തിരിക്കുകയായിരുന്നു. റിമയ്ക്ക് നേരെ സമൂഹ മാധ്യമത്തിലൂടെ കടുത്ത അധിക്ഷേപമാണ് ഉയർന്നത്. സിനിമാ മേഖലയില്‍ സ്ത്രീകള്‍ നേരിടുന്ന അതിക്രമങ്ങളെക്കുറിച്ച് സംസാരിച്ച റിമയോട്, പ്രബുദ്ധ മലയാളി തിരിച്ച് ചോദിച്ചത് ‘പെണ്ണേ… നിന്റെ കാലുകൾ കാണുന്നു. ഇറക്കമുള്ള വസ്ത്രം ധരിച്ചൂടെ’ എന്നായിരുന്നു. വസ്ത്രധാരണത്തിന്റെ പേരില്‍ സാമൂഹ മാധ്യമങ്ങളില്‍ തനിക്കെതിരെ അധിക്ഷേപ കമന്റുകൾക്ക് യാതൊരു വിലയും കല്പിക്കുന്നില്ലെന്നായിരുന്നു റിമയുടെ പ്രതികരണം. ഈ വിഷയത്തിലാണ് മൈത്രേയൻ തന്റെ നിലപാട് അറിയിച്ചിരിക്കുന്നത്.
Post Your Comments