ബംഗളൂരു: കര്‍ണാടകയില്‍ ഹിജാബിന്റെ പേരില്‍ വിവാദം അവസാനിക്കുന്നില്ല. ഹിജാബിന്റെ പേരില്‍ ബഹിഷ്‌കരിച്ച പരീക്ഷകള്‍ വീണ്ടും എഴുതാന്‍ അനുവദിക്കണമെന്ന അഭ്യര്‍ത്ഥനയുമായി ആക്ടിവിസ്റ്റും, പിയു കോളേജ് വിദ്യാര്‍ത്ഥിനിയുമായ ആലിയ ആസാദി രംഗത്ത് എത്തി. കര്‍ണാടക മുഖ്യമന്ത്രി ബസവരാജ് ബൊമ്മെയോട് ആണ് അഭ്യര്‍ത്ഥനയുമായി ആലിയ മുന്നോട്ട് വന്നിരിക്കുന്നത്. രാജ്യത്തിന്റെ ഭാവി തങ്ങളാണെന്നും, പരീക്ഷ ഭാവിയുടെ കാര്യമാണെന്നും വിദ്യാര്‍ത്ഥിനി പറയുന്നു.
Read Also : വാളയാറില്‍ പീഡനത്തിനിരയായ പെണ്‍കുട്ടികളുടെ അമ്മ പിണറായി വിജയന്റെ കാല്‍ തൊട്ട് വന്ദിക്കുന്ന ദൃശ്യങ്ങള്‍
ട്വിറ്ററിലൂടെയായിരുന്നു ആലിയ ആവശ്യം ഉന്നയിച്ചത്. ‘പിയു പരീക്ഷകളുടെ രണ്ടാം ഘട്ടം ഈ മാസം 22 മുതല്‍ ആരംഭിക്കുകയാണ്. ഭാവി നശിക്കുന്നതില്‍ നിന്നും തങ്ങളെ രക്ഷിക്കാന്‍ ഇനിയും മുഖ്യമന്ത്രി ബസവരാജ് ബൊമ്മെയ്ക്ക് കഴിയും. ഹിജാബ് ധരിച്ച് പരീക്ഷ എഴുതാന്‍ അനുവദിക്കണം. തങ്ങളാണ് രാജ്യത്തിന്റെ ഭാവി’, ആലിയ ട്വിറ്ററില്‍ കുറിച്ചു.
വിദ്യാലയങ്ങളില്‍ ഹിജാബ് അനുവദിക്കില്ലെന്ന കര്‍ണാടക ഹൈക്കോടതി വിധിയില്‍ പ്രതിഷേധിച്ച് ആലിയ ഉള്‍പ്പെടെ നിരവധി വിദ്യാര്‍ത്ഥിനികള്‍ ആണ് പരീക്ഷ ബഹിഷ്‌കരിച്ചത്. ഇവര്‍ക്ക് പുന:പരീക്ഷ നടത്തില്ലെന്ന് സര്‍ക്കാര്‍ നേരത്തെ അറിയിച്ചിരുന്നു. രണ്ടാം ഘട്ട പിയു പരീക്ഷയ്ക്കായുള്ള മുന്നൊരുക്കങ്ങള്‍ പുരോഗമിക്കുമ്പോള്‍ പുന:പരീക്ഷ നടത്തില്ലെന്ന ഉറച്ച നിലപാടിലാണ് സംസ്ഥാന സര്‍ക്കാര്‍ . ഈ സാഹചര്യത്തിലാണ് വിദ്യാര്‍ത്ഥിനി അഭ്യര്‍ത്ഥനയുമായി രംഗത്ത് വന്നിരിക്കുന്നത്.
ഹൈക്കോടതി വിധിയില്‍ പ്രതിഷേധിച്ച് നിരവധി വിദ്യാര്‍ത്ഥിനികളാണ് പരീക്ഷ ബഹിഷ്‌ക്കരിച്ചത്. പരീക്ഷാ ദിനങ്ങളില്‍ നിര്‍ദ്ദേശം ലംഘിച്ച് ഹിജാബ് ധരിച്ച് എത്തിയ ഇവര്‍ അധികൃതര്‍ തടഞ്ഞതിനെ തുടര്‍ന്ന് മടങ്ങുകയായിരുന്നു.
Post Your Comments