മലപ്പുറം: സാഹോദര്യത്തിന്റെ മഹിതമായ മലപ്പുറം മാതൃക കലുഷമായ ഇന്നത്തെ സാഹചര്യത്തില്‍ രാജ്യവ്യാപകമാക്കണമെന്ന് കേരള മുസ്ലീം ജമാഅത്ത് ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച ‘മാധ്യമ സൗഹൃദ സംഗമം‘ അഭിപ്രായപ്പെട്ടു. ‘സമൂഹത്തെ വര്‍ഗീയവൽക്കരിക്കാനും സമൂഹിക ഐക്യമുണ്ടാക്കാനും മാധ്യമ വാര്‍ത്തകള്‍ക്ക് കഴിയും. മലപ്പുറം ജില്ലയുടെ സൗഹൃദമടക്കമുള്ള സാമൂഹിക സംസ്‌കാരിക വിഷയങ്ങളെല്ലാം സത്യസന്ധമായി വാർത്തകളിൽ കൊണ്ടു വരുന്നതിലൂടെ അത് രാജ്യത്തിന്റെ ഭാവി നിർണ്ണയിക്കുന്നതായി മാറും.’
‘ഇത് ഒരു നാടിന്റെ സമാധാനപൂർവമായ നിലനിൽപ്പിനാണ് കൈത്താങ്ങാവുന്നത്.’ മലപ്പുറത്തെ മാധ്യമ പ്രവര്‍ത്തകര്‍ ഇക്കാര്യത്തില്‍ എന്നും മാതൃകയാണെന്നും സംഗമം വിലയിരുത്തി. ‘സത്യസന്ധമായ മാധ്യമ വാര്‍ത്തകളാണ് ഭരണകൂടത്തെ സ്വാധീനിക്കുന്നത്. കാലത്തിന്റെ കണ്ണായ മാധ്യമങ്ങള്‍ ചരിത്ര രേഖകള്‍ കൂടിയാണ്.’
‘മാധ്യമ പ്രവര്‍ത്തകര്‍ നല്‍കുന്ന വാര്‍ത്തകള്‍ ഏറെ ഗൗരവപൂര്‍വം കാണേണ്ടതാണ്.’ ജില്ലയുടെ പിന്നാക്കാവസ്‌ഥക്ക് പരിഹാരം കാണാൻ ആവശ്യമായ മാധ്യമവാർത്തകൾ തുടർച്ചയായി റിപ്പോർട്ട് ചെയ്‌ത്, ഭരണകൂട ശ്രദ്ധ ആകർഷിക്കാനും അതുവഴി നമ്മുടെ ജില്ലയുടെ വിവിധ മേഖലകളിലുള്ള ദുരവസ്‌ഥ പരിഹരിക്കാനുമായി എല്ലാ മാധ്യമങ്ങളും ശ്രദ്ധ ചെലുത്തണമെന്നും സംഗമം ആവശ്യപ്പെട്ടു. മലബാർ ന്യൂസ് ആണ് ഇത് റിപ്പോർട്ട് ചെയ്തിരിക്കുന്നത്.
Post Your Comments