പാരീസ്: കണ്ണിൽ തുടർച്ചയായി അനുഭവപ്പെട്ട ചൊറിച്ചിലിന് കാരണം അന്വേഷിച്ച 53-കാരനായ ഫ്രാൻസ് സ്വദേശിയുടെ കണ്ണില്‍ കണ്ടെത്തിയത് ഈച്ചയുടെ ലാര്‍വകള്‍. കണ്ണില്‍ ഉള്ള ലാര്‍വകള്‍ കാരണമാണ് ചൊറിച്ചിൽ അനുഭവപ്പെടുന്നതെന്നു ഡോക്ടർമാർ സ്ഥിരീകരിച്ചു.
ഫ്രാൻസിലെ സെയിന്റ് ഇറ്റീന്നെയിലുള്ള യൂണിവേഴ്‌സിറ്റി ആശുപത്രിയിലാണ് ഇയാള്‍ പരിശോധനയ്‌ക്കായി എത്തിയത്. ഒരു ഡസൻ മുട്ടകൾ ഈച്ച നിക്ഷേപിച്ചിട്ടുണ്ടെന്നു ഡോക്ടർമാർ കണ്ടെത്തി. വലതുകണ്ണിലാണ് ഈച്ച മുട്ടയിട്ടത്. തുടർന്ന് കോർണിയയ്‌ക്ക് ചുറ്റും ഈച്ചയുടെ ലാർവകൾ പറ്റിപ്പിടിച്ചിരിക്കുന്നതായി ഡോക്ടർമാർ അറിയിച്ചു.
കുതിരകളുടെയും ചെമ്മരിയാടുകളുടെയും ഫാമിലാണ് ഇയാൾ ജോലി ചെയ്തിരുന്നത്. ഫോഴ്‌സെപ്‌സ് ഉപയോഗിച്ച് ലാര്‍വകളെ പുറത്തെടുത്തു.
കണ്ണിനകത്തേക്ക് അവ പ്രവേശിച്ചിരുന്നില്ലെന്നും പുറത്തെ പാളിയിൽ പറ്റിപ്പിടിച്ച് ഇരിക്കുകയായിരുന്നുവെന്നും കണ്ടെത്തിയതിനാൽ ലാർവകളെ എളുപ്പത്തിൽ പുറത്തെടുത്തുവെന്ന് ഡോക്ടർമാർ അറിയിച്ചു
Post Your Comments