
ബൊഗോട്ട: വാഹനാപകടത്തിൽ തലയ്ക്ക് ഗുരുതരമായി പരിക്കേറ്റിരുന്ന കൊളംബിയൻ ഫുട്ബോൾ ഇതിഹാസം ഫ്രെഡി റിങ്കൺ അന്തരിച്ചു. കൊളംബിയക്കായി ഏറ്റവും കൂടുതൽ ലോകകപ്പ് മത്സരങ്ങൾ കളിച്ചിട്ടുള്ള താരമെന്ന റെക്കോർഡ് കാർലോസ് വാൽഡറാറാമയുമായി പങ്കിടുന്ന താരമായിരുന്നു.
കൊളംബിയയിലെ കാലിയിൽ തിങ്കളാഴ്ച പുലർച്ചെ ഫ്രെഡി റിങ്കൺ ഓടിച്ചിരുന്ന കാർ ബസുമായി കൂട്ടിയിടിക്കുക്കുകയായിരുന്നു. ഒപ്പമുണ്ടായിരുന്ന സുഹൃത്തുക്കളെ പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുണ്ട്.
Read Also:- തക്കാളി അധികമായാൽ ഉണ്ടാകുന്ന ആരോഗ്യ പ്രശ്നങ്ങള്‍!
മുൻ റയൽ മാഡ്രിഡ് മിഡ്‌ഫീൽഡർ കൂടിയായ താരം കൊളംബിയക്കായി 55 മത്സരങ്ങളിൽ നിന്ന് 17 ഗോളുകൾ നേടിയിട്ടുണ്ട്. ടീമിനായി 1990 , 1994 , 1998 ലോകകപ്പുകളിൽ പങ്കെടുത്തിട്ടുണ്ട്. ഫിഫ ക്ലബ് ചാമ്പ്യൻഷിപ്പിൽ കൊരിന്ത്യൻസിനെ കിരീടത്തിലേക്ക് എത്തിക്കുന്നതിൽ നിർണായക പങ്ക് വഹിച്ചിട്ടുണ്ട്.
Post Your Comments