Latest NewsCinemaBollywoodNewsIndiaEntertainmentMovie Gossips

ട്രാഫിക് നിയമം ലംഘിച്ചു: സൂപ്പർ താരത്തെക്കൊണ്ട് പിഴയടപ്പിച്ച് പോലീസ്

ഹൈദരാബാദ്: ട്രാഫിക് നിയമം ലംഘിച്ചതിന്റെ പേരില്‍ തെന്നിന്ത്യന്‍ സൂപ്പർ താരം നാഗ ചൈതന്യയില്‍ നിന്ന് ഹൈദരാബാദ് ട്രാഫിക് പൊലീസ് പിഴയീടാക്കി. ഹൈദരാബാദ് ജൂബിലി ഹില്‍സ് പോസ്റ്റില്‍ വെച്ചാണ് നാഗ ചൈതന്യയില്‍ നിന്ന് പൊലീസ് പിഴയീടാക്കിയത്.

തന്റെ ടൊയോട്ട വെല്‍ഫയര്‍ കാറിന്റെ ഗ്ലാസില്‍ കറുത്ത ഫിലിം പതിപ്പിച്ചതിനാണ് നാഗ ചൈതന്യ പിഴയടച്ചത്. ഒപ്പം ബ്ലാക്ക് ഫിലിം നീക്കം ചെയ്യുമെന്ന് താരം പൊലീസിന് ഉറപ്പ് നല്‍കുകയും ചെയ്തു. നേരത്തെ, തെലുങ്ക് സൂപ്പര്‍ താരം അല്ലു അര്‍ജുനില്‍ നിന്നും പൊലീസ് ഇതേ കാരണത്തിന് പിഴയീടാക്കിയിരുന്നു.

കോവിഡ് പ്രതിരോധം: 24 മണിക്കൂറിനിടെ യുഎഇയിൽ നൽകിയത് 7,232 വാക്‌സിൻ ഡോസുകൾ

അതേസമയം, നാഗ ചൈതന്യയുടെ ആദ്യ ബോളിവുഡ് സിനിമ റിലീസിന് ഒരുങ്ങുകയാണ്. ആമിര്‍ ഖാൻ ചിത്രം ‘ലാല്‍ സിംഗ് ഛദ്ധ’യിലാണ് നാഗ ചൈതന്യ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. ഓഗസ്റ്റില്‍ റിലീസ് ചെയ്യുന്ന ചിത്രത്തിൽ കരീന കപൂറാണ് നായികയായി എത്തുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button