UAELatest NewsNewsInternationalGulf

എണ്ണ ഇതര സമ്പദ് വ്യവസ്ഥയിലേക്ക് ഡിജിറ്റൽ മേഖലയുടെ സംഭാവന 20% ആക്കും: നയത്തിന് അംഗീകാരം നൽകി യുഎഇ മന്ത്രിസഭ

അബുദാബി: എണ്ണ ഇതര സമ്പദ് വ്യവസ്ഥയിലേക്ക് ഡിജിറ്റൽ മേഖലയുടെ സംഭാവന 20 ശതമാനമാക്കാനുള്ള നയത്തിന് അംഗീകാരം നൽകി യുഎഇ മന്ത്രിസഭ. ഡിജിറ്റൽ ഇക്കണോമി കൗൺസിൽ രൂപീകരിക്കുന്നതിനും അംഗീകാരം നൽകിയതായി യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം അറിയിച്ചു.

Read Also: മനസ്സമാധാനം തരാത്ത ഇജ്ജാതി അവതാരങ്ങളോട് ബൈ പറയേണ്ടതിനു പകരം ജീവിതത്തോട് നോ പറയല്ലേ: കുറിപ്പ്

അബുദാബി അൽ വതൻ പാലസിൽ ചേർന്ന മന്ത്രിസഭാ യോഗത്തിലാണ് ഇതുസംബന്ധിച്ച തീരുമാനമെടുത്തത്. ഡിജിറ്റൽ മേഖലാ പദ്ധതിയിൽ 30ലധികം സംരംഭങ്ങളും പ്രോഗ്രാമുകളും 5 പുതിയ മേഖലകളുമാണ് ഉൾപ്പെടുന്നത്. അതേസമയം, ജീവകാരുണ്യ പ്രവർത്തനങ്ങൾക്കായി വിവിധ രാജ്യങ്ങളിൽ യുഎഇയുടെ വിദേശ ഓഫീസുകൾ സ്ഥാപിക്കുന്നതിനും സഹായം ഏകോപിപ്പിക്കുന്നതിനും മന്ത്രിസഭ അംഗീകാരം നൽകിയിട്ടുണ്ട്.

Read Also: ഇമ്രാന്‍ ഖാന്റെ ഭരണകാലത്ത് സമ്മാനമായി ലഭിച്ച നെക്ലേസ് 18 കോടി രൂപയ്ക്ക് വിറ്റഴിച്ചു : ഇമ്രാനെതിരെ എഫ്‌ഐഎ അന്വേഷണം

shortlink

Related Articles

Post Your Comments

Related Articles


Back to top button