KeralaLatest NewsNewsIndia

രാജ്യത്തിനു നഷ്ടം 2.02 ലക്ഷം കോടി, നഷ്ടം വരുത്തിയത് ബാങ്കുകളുടെ കിട്ടാക്കടം

മുംബൈ: രാജ്യത്തിന് ബാങ്കുകൾ വഴി നഷ്ടപ്പെട്ടത് 2.02 ലക്ഷം കോടി രൂപയാണെന്ന് റിപ്പോർട്ട്‌. 2020-’21 സാമ്പത്തിക വര്‍ഷം രാജ്യത്തെ വാണിജ്യബാങ്കുകള്‍ കിട്ടാക്കടമെന്ന പേരിൽ എഴുതി തള്ളിയതാണ് 2.02 ലക്ഷം കോടി രൂപയുടെ ഈ കിട്ടാക്കടം. ഏറ്റവും കൂടുതല്‍ വായ്പ എഴുതിത്തള്ളിയത് പൊതുമേഖലാ ബാങ്കുകളാണ്, 1.32 ലക്ഷം കോടി രൂപ. കേന്ദ്ര ധനസഹമന്ത്രി ഡോ. ഭഗ്വത് കരാഡ് രാജ്യസഭയിലാണ് ഇക്കാര്യം വ്യക്തമാക്കിയത്

Also Read:ശ്യാമള്‍ മണ്ഡല്‍ കൊലക്കേസ്: പ്രതിയുടെ ശിക്ഷാ വിധി ഇന്ന്

എസ്ബിഐ ആണ് 2020-’21 സാമ്പത്തിക വര്‍ഷം ഏറ്റവും കൂടുതല്‍ വായ്പകള്‍ എഴുതിത്തള്ളിയ ബാങ്കെന്ന് റിപ്പോർട്ടിൽ പറയുന്നു. 34,402 കോടി രൂപയാണ് എസ്ബിഐ എഴുതിത്തള്ളിയത്. യൂണിയന്‍ ബാങ്ക്, പിഎന്‍ബി എന്നിവർ ഇതേ തരത്തിൽ വായ്പകൾ എഴുതിത്തള്ളിയിട്ടുണ്ട്. അതേസമയം, സ്വകാര്യമേഖലയില്‍ 12,018 കോടി രൂപയുമായി ആക്‌സിസ് ബാങ്കാണ് മുന്നില്‍. ഐസിഐസിഐ ബാങ്കിനിത് 9,507 കോടിയും എച്ച്‌ഡിഎഫ്സി ബാങ്കിന് 9,289 കോടി രൂപയുമാണ്.

എന്നാൽ, 2018 മാര്‍ച്ച്‌ 31 ന് 8.96 ലക്ഷംകോടി രൂപയായിരുന്ന ബാങ്കുകളുടെ നിഷ്‌ക്രിയ ആസ്തി, 2021 ഡിസംബര്‍ 31-ലെ ആകുമ്പോഴേക്കും 5.60 ലക്ഷം കോടി രൂപയായി കുറഞ്ഞിട്ടുണ്ട്. അതേസമയം, റിസര്‍വ് ബാങ്കിന്റെ കണക്കുപ്രകാരം പൊതുമേഖലാബാങ്കുകള്‍ 2019 സാമ്പത്തിക വര്‍ഷം മുതല്‍ 2021 സാമ്പത്തിക വര്‍ഷം വരെ കാലയളവില്‍ 3,12,987 കോടി രൂപയുടെ കിട്ടാക്കട വായ്പകള്‍ തിരിച്ചുപിടിച്ചിട്ടുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button