Latest NewsNewsIndia

തോക്കുമായി അധ്യാപിക:  പിന്തുടര്‍ന്നു പിടികൂടി പോലീസ്

 

ലക്നൗ: തോക്ക് കൈവശം വെച്ച അധ്യാപികയെ പോലീസ് പിന്തുടർന്ന് പിടികൂടി.  ഉത്തർപ്രദേശിലാണ്  സംഭവം.  റോസാബാദിലെ സ്‌കൂള്‍ ടീച്ചറായ കരിഷ്മ സിങ് യാദവിന്റെ  പാന്റിന്റെ പോക്കറ്റിൽ നിന്നാണ് തോക്ക് പിടികൂടിയത്. പോലീസിന് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ പരിശോധിച്ചപ്പോഴാണ് അധ്യാപികയുടെ കൈയില്‍ നിന്ന് തോക്ക് പിടിച്ചെടുത്തത്.

ചില ജോലികളുടെ ഭാഗമായി മെയ്ന്‍പുരിയില്‍ എത്തിയതാണ് കരിഷ്മ എന്നാണ് പോലീസ് പറയുന്നത്. കൈവശം തോക്കുമായി അധ്യാപിക യാത്ര ചെയ്യുന്നതായുള്ള രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ യുവതിയെ പിന്തുടര്‍ന്ന് പിടികൂടുകയായിരുന്നുവെന്നും പോലീസ് വ്യക്തമാക്കി. വനിതാപോലീസ് ഉദ്യോഗസ്ഥയാണ് പാന്റിന്റെ പോക്കറ്റിനുള്ളില്‍ നിന്ന് തോക്ക് പുറത്തെടുത്തത്.

എന്തിനാണ് യുവതി തോക്ക് കൈവശം വച്ചത് എന്നതടക്കം അന്വേഷിച്ചുവരികയാണെന്നും ഇവരെ വിശദമായി ചോദ്യം ചെയ്തുവരികയാണെന്നും മെയിന്‍പുരി എസ്.പി. അജയ്കുമാര്‍ പറഞ്ഞു. സംഭവത്തില്‍ വിവിധ വകുപ്പുകള്‍ പ്രകാരം യുവതിക്കെതിരെ കേസെടുത്തതായും ഇവരുടെ അറസ്റ്റ് രേഖപ്പെടുത്തിയതായും പോലീസ് അറിയിച്ചു.

shortlink

Post Your Comments


Back to top button