KeralaLatest NewsNewsIndia

ശ്യാമള്‍ മണ്ഡല്‍ കൊലക്കേസ്: പ്രതിയുടെ ശിക്ഷാ വിധി ഇന്ന്

തിരുവനന്തപുരം: ആന്‍ഡമാന്‍ സ്വദേശിയായ എന്‍ജിനീയറിങ് വിദ്യാര്‍ത്ഥി ശ്യാമള്‍ മണ്ഡലിനെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയ കേസില്‍ രണ്ടാം പ്രതി മുഹമ്മദ് അലിയുടെ ശിക്ഷ ഇന്ന് വിധിക്കും. തിരുവനന്തപുരം സി.ബി.ഐ. കോടതിയാണ് ശിക്ഷ വിധിക്കുക. പ്രതി കുറ്റക്കാരനാണെന്ന് ഇന്നലെ കോടതി പ്രസ്താവിച്ചിരുന്നു.

സംഭവം നടന്നു പതിനേഴു വര്‍ഷത്തിനു ശേഷമാണ് വിധി വരുന്നത്. കേസിലെ ഒന്നാം പ്രതിയെ ഇതുവരെ പിടികൂടാന്‍ കഴിഞ്ഞിട്ടില്ല

2005ലാണ് കേസിനാസ്പദമായ സംഭവം. ശ്യാമളിനെ പണത്തിനായി തട്ടിക്കൊണ്ടു പോയി കൊലപ്പെടുത്തിയെന്നാണ് കേസ്. കോവളം വെള്ളാറില്‍ ചാക്കില്‍ കെട്ടിയ നിലയിലാണ് ശ്യാമള്‍ മണ്ഡലിന്റെ മൃതദേഹം കണ്ടെത്തിയത്.

പണത്തിന് വേണ്ടി കുടുംബ സുഹൃത്ത് മുഹമ്മദലിയും ദുര്‍ഹ ബഹദബൂറും ചേര്‍ന്ന് വിദ്യാര്‍ത്ഥിയെ തട്ടികൊണ്ടുപോയി കൊലപ്പെടുത്തിയെന്ന് ഫോര്‍ട്ട് പോലീസ് നടത്തിയ അന്വേഷണത്തില്‍ കണ്ടെത്തി. തുടരന്വേഷണം നടത്തിയ സി.ബി.ഐയും ഇതുതന്നെ കണ്ടെത്തി.

shortlink

Related Articles

Post Your Comments

Related Articles


Back to top button