തൃശ്ശൂർ: താൻ നിരപരാധിയാണെന്ന് ഫേസ്ബുക്ക് പോസ്റ്റിട്ട് കൊടുങ്ങല്ലൂരിൽ പോക്സോ കേസ് പ്രതി ആത്മഹത്യ ചെയ്തു. കൊടുങ്ങല്ലൂര്‍ മതിലകം കൊടുങ്ങൂക്കാരന്‍ ബഷീറിന്റെ മകന് സഹദിനെയാണ് വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. തനിക്കെതിരെയുള്ള കേസിൽ സഹദ് അതീവ ദുഃഖിതനായിരുന്നെന്നും, അവൻ കുറ്റക്കാരനല്ലെന്നും സഹദിന്റെ കുടുംബം പറഞ്ഞു.
Also Read:മൂന്ന് അന്വേഷണ ഏജന്‍സികൾ എനിക്ക് ചുറ്റും പത്മവ്യൂഹം തീര്‍ത്തിട്ടും ഞാൻ അനങ്ങിയില്ല: കെ ടി ജലീല്‍
2021 ഡിസംബറില്‍ പോക്സോ കേസില്‍ ഉള്‍പ്പെട്ട് സഹദ് ജയിലിലായിരുന്നു. ദിവസങ്ങള്‍ക്ക് മുൻപാണ് ഇയാൾ ജാമ്യത്തില്‍ പുറത്തിറങ്ങിയത്. എന്നാൽ, പുറത്തിറങ്ങിയ സഹദിനു സമൂഹത്തിൽ നിന്ന് മോശം അനുഭവമാണ് ലഭിച്ചത്. തുടർന്നാണ്, താന്‍ യാതൊരു കുറ്റവും ചെയ്തില്ലെന്ന് സൂചിപ്പിച്ച് ഫേസ്ബുക്കിൽ പോസ്റ്റിട്ടതിന് മണിക്കൂറുകള്‍ക്ക് ശേഷം സഹദ് ആത്മഹത്യ ചെയ്തത്.
അതേസമയം, ഫേസ്ബുക്കിൽ താൻ നിരപരാധിയാണെന്ന് കാണിച്ച് സഹദ് എഴുതിയ കുറിപ്പ് പോലീസ് കണ്ടെത്തിയിട്ടുണ്ട്. കേസിൽ തുടരന്വേഷണം നടത്തണമെന്നും, സഹദ് നിരപരാധിയെങ്കിൽ അത് തെളിയിക്കണമെന്നും സഹദിന്റെ കുടുംബം വ്യക്തമാക്കി.
Post Your Comments