Latest NewsNewsIndia

‘ഇത് താക്കീത്, മെയ് മൂന്നിനകം പള്ളികളില്‍ നിന്ന് ഉച്ചഭാഷിണികള്‍ നീക്കം ചെയ്തേ പറ്റൂ’, രാജ് താക്കറെ

മുംബൈ: മുസ്ലിം പള്ളികളിൽ നിന്ന് മെയ് മൂന്നിനകം ഉച്ചഭാഷിണികള്‍ നീക്കം ചെയ്യണമെന്ന് മഹാരാഷ്ട്ര സര്‍ക്കാറിന് താക്കീത് നൽകി രാജ് താക്കറെ. മുൻപും ഇതേ കാര്യം താൻ ആവർത്തിച്ചിരുന്നെന്നും, നടപടി ഉണ്ടായില്ലെങ്കിൽ, എംഎന്‍എസ് പ്രവര്‍ത്തകര്‍ പള്ളികള്‍ക്ക് മുന്നില്‍ ഹനുമാന്‍ ചാലിസ വായിക്കുമെന്നും അദ്ദേഹം പറഞ്ഞു.

Also Read:അണക്കെട്ടുകളെ ബന്ധിപ്പിച്ച് ഫ്‌ലോട്ട് പ്ലെയിന്‍: പുതിയ പദ്ധതിയുമായി വൈദ്യുതി ബോര്‍ഡ്

‘മെയ് മൂന്നിനകം സംസ്ഥാന സര്‍ക്കാര്‍ നടപടിയെടുത്ത് എല്ലാ ഉച്ചഭാഷിണികളും നീക്കം ചെയ്തില്ലെങ്കില്‍ തുടര്‍നടപടികള്‍ക്ക് ഞാനും എന്റെ പാര്‍ട്ടി പ്രവര്‍ത്തകരും ഉത്തരവാദികളല്ല’, രാജ് താക്കറെ വ്യക്തമാക്കി.

അതേസമയം, പള്ളികളിലെ ഉച്ചഭാഷിണികൾ പലർക്കും പ്രശ്നം സൃഷ്ടിക്കുന്നുവെന്ന് കാണിച്ച് രാജ് താക്കറെ ഏറെ നാളുകൾക്ക് മുൻപ് തന്നെ രംഗത്തു വന്നിരുന്നു. എന്നാൽ തീരുമാനം നടപ്പിലാക്കാൻ സർക്കാർ തയ്യാറായിരുന്നില്ല. എന്നാൽ, താക്കറെയുടെ പരാമര്‍ശങ്ങള്‍ക്കെതിരെ ശിവസേന,കോണ്‍ഗ്രസ് പാര്‍ട്ടിയിലെ നിരവധി നേതാക്കള്‍ രംഗത്ത് വന്നിട്ടുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button