KeralaLatest NewsNewsNews

‘പുഷ്പരാജ്, ഞാന്‍ എഴുതില്ല’ മാസായി പരീക്ഷാ പേപ്പർ

സിനിമകൾ എല്ലാവരിലും വളരെ അധികം സ്വാധീനം ചെലുത്താന്‍  ഇടയാവാറുണ്ട്. ഏറ്റവും കൂടുതൽ ഇത്തരത്തിൽ സിനിമകൾ സ്വാധീനം ചെലുത്താറുള്ളത് കുട്ടികളെയാണ്. പല സിനിമകളിലെയും സീനുകള്‍ കുട്ടികൾ വളരെ അധികം ഏറ്റെടുക്കുന്നതും ഇമിറ്റേറ്റ് ചെയ്യുന്നതും വളരെ രസകരമായി തന്നെ തോന്നാറുമുണ്ട്.
ഇത്തരത്തിൽ ഹിറ്റ് ആയ ഒരു ചിത്രമായിരുന്നു അല്ലു അ‌ർജുൻ നായകനായ പുഷ്പ . സിനിമയിലെ പാട്ടുകളും സീനുകളും ഒരുപോലെ പ്രേക്ഷക ശ്രദ്ധ നേടിയിരുന്നു. എന്നാല്‍, ഇപ്പോൾ ചിത്രത്തിലെ മാസ് ഡയലോഗ് പരീക്ഷയുടെ ഉത്തരക്കടലാസിലും ഇടം പിടിച്ചിരിക്കുന്നു. കാര്യം കാണുമ്പോൾ തമാശയായി തോന്നാമെങ്കിലും സിനിമകൾ കുട്ടികളിലുണ്ടാക്കുന്ന അമിത സ്വാധീനം ആശങ്കയുണ്ടാക്കുന്നതാണ്.
ബംഗാളിലെ ഒരു പത്താംക്ലാസ് വിദ്യാർഥിയുടെ ഉത്തരക്കടലാസിലാണ് ‘പുഷ്പരാജ്, ഞാന്‍ എഴുതില്ല’ എന്ന ഒറ്റ ‍‍ഡയലോഗ് മാത്രം എഴുതി അ‌വസാനിപ്പിച്ചിരിക്കുന്നത്. ഈ ചിത്രം സാമൂഹ്യമാധ്യമങ്ങളിൽ ​വൈറലായിക്കഴിഞ്ഞു.

സോഷ്യൽ മീഡിയ ​ട്രോള്‍ എന്ന തലത്തിൽ സംഭവം കോമഡിയാണെങ്കിലും കുട്ടികളിലെ സിനിമകളുടെ സ്വാധീനത്തെ കുറിച്ച് അധ്യാപകരും മാതാപിതാക്കളും ആശങ്കയറിയിക്കുന്നുണ്ട്

shortlink

Post Your Comments


Back to top button