കോഴിക്കോട്: മന്ത്രിസഭാ വാർഷികത്തോടനുബന്ധിച്ച് നടക്കുന്ന ജില്ലാതല ആഘോഷത്തിന്റെ ഭാഗമായി ഫോട്ടോഗ്രാഫി മത്സരത്തിനുള്ള എൻട്രികൾ അയക്കാനുള്ള അവസാന തിയതി നീട്ടി. ഏപ്രിൽ 16 വരെയായിരിക്കും അപേക്ഷകൾ സ്വീകരിക്കുക.
കോഴിക്കോട് ജില്ലയിലെ കഴിഞ്ഞ ഒരു വർഷത്തെ വികസന പ്രവർത്തനങ്ങളെ ആസ്പദമാക്കിയുള്ള ചിത്രങ്ങളാണ് പരിഗണിക്കുന്നത്.
മൊബൈൽ/ പ്രൊഫഷണൽ ക്യാമറ ഉപയോഗിക്കാം. 10×15 ഇഞ്ച് വലിപ്പത്തിലുള്ള ഫോട്ടോയും ബയോഡാറ്റയും ജില്ലാ ഇൻഫർമേഷൻ ഓഫീസ്, സിവിൽ സ്റ്റേഷൻ, കോഴിക്കോട്-20 എന്ന വിലാസത്തിൽ അയക്കണം. ഫോൺ: 0495-2370225.
ആദ്യ മൂന്ന് സ്ഥാനക്കാർക്ക് സമ്മാനങ്ങൾ നൽകുന്നതാണ്. തിരഞ്ഞെടുത്ത ഫോട്ടോകൾ കോഴിക്കോട് ബീച്ചിൽ നടക്കുന്ന പ്രദർശന-വിപണനമേളയിൽ പ്രദർശിപ്പിക്കും
Post Your Comments