മുംബൈ: ഐപിഎല്ലിൽ ആദ്യ ജയം തേടി മുംബൈ ഇന്ത്യന്‍സ് ഇന്നിറങ്ങുമ്പോള്‍ നായകന് രോഹിത്തിനെ കാത്തിരിക്കുന്നത് വമ്പന്‍ റെക്കോഡ്. മുൻ ഇന്ത്യൻ നായകൻ വിരാട് കോഹ്ലിക്ക് പിന്നാലെ, ടി20 ഫോര്‍മാറ്റില്‍ 10000 റണ്‍സ് നേടുന്ന ഇന്ത്യക്കാരനെന്ന റെക്കോഡാണ് രോഹിത്തിനെ കാത്തിരിക്കുന്നത്. നിലവില്‍ 9972 റണ്‍സാണ് രോഹിത് ശര്‍മയുടെ പേരിലുള്ളത്.
28 റണ്‍സ് കൂടി നേടിയാല്‍ ടി20 ഫോര്‍മാറ്റില്‍ 10000 റണ്‍സ് പൂര്‍ത്തിയാക്കാന്‍ രോഹിത്തിനാവും. നിലവില്‍, ടി20യിലെ റണ്‍വേട്ടക്കാരില്‍ ഏഴാം സ്ഥാനത്താണ് രോഹിത്തുള്ളത്. ഇന്ത്യന്‍ താരങ്ങളില്‍ വിരാട് കോഹ്ലിയാണ് മുന്നിൽ. 10326 റണ്‍സാണ് ടി20 ഫോര്‍മാറ്റില്‍ കോഹ്ലി നേടിയത്.
Read Also:- ഐപിഎല്ലിൽ ആദ്യ ജയം തേടി മുംബൈ ഇന്ത്യൻസ് ഇന്നിറങ്ങും
2007ല്‍ ടി20യില്‍ അരങ്ങേറ്റം കുറിച്ച രോഹിത്, 125 മത്സരങ്ങളിൽ നിന്ന് 3313 റണ്‍സ് നേടിയിട്ടുണ്ട്. ഇതില്‍ നാല് സെഞ്ച്വറിയും 26 അര്‍ധ സെഞ്ച്വറിയും ഉള്‍പ്പെടും. 32.17 ശരാശരിയുള്ള രോഹിത്തിന്റെ ഉയര്‍ന്ന സ്കോര്‍ 118 റണ്‍സാണ്. 214 ഐപിഎല്ലില്‍ നിന്ന് 31.23 ശരാശരിയില്‍ 5652 റണ്‍സാണ് രോഹിത്തിന്റെ പേരിലുള്ളത്. ഒരു സെഞ്ച്വറിയും 40 അര്‍ധ സെഞ്ച്വറിയും ഉള്‍പ്പെടും.
Post Your Comments