ThiruvananthapuramNattuvarthaLatest NewsKeralaNews

സ്വയം വിരമിക്കുന്നതിന് അപേക്ഷ നൽകി എം ശിവശങ്കർ: അപേക്ഷ തള്ളി സർക്കാർ, ഒപ്പം അധിക ചുമതലയും

തിരുവനന്തപുരം: ഐഎഎസ് സർവീസിൽനിന്ന് സ്വയം വിരമിക്കുന്നതിന് അപേക്ഷ നൽകി കായിക വകുപ്പ് സെക്രട്ടറി എം ശിവശങ്കർ. രണ്ടാഴ്ച മുൻപ് ചീഫ് സെക്രട്ടറിക്ക് നൽകിയ അപേക്ഷ സർക്കാർ നിരസിച്ചതായാണ് ലഭ്യമായ വിവരം.

മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറിയായിരുന്ന ശിവശങ്കറിനെ, സസ്പെൻഷന് ശേഷം ഐഎഎസിനെ സ്പോട്സ്, യുവജനകാര്യ വകുപ്പ് സെക്രട്ടറിയായാണ് സർക്കാർ നിയമിച്ചത്. കഴിഞ്ഞ ദിവസം ചേർന്ന മന്ത്രിസഭായോഗം മൃഗസംരക്ഷണം, ക്ഷീരവികസനം, മൃഗശാല വകുപ്പുകളുടെ ചുമതലകൂടി ശിവശങ്കറിന് നൽകിയിരുന്നു.

തീവ്ര വർഗ്ഗീയ സംഘടനകളെ തള്ളിപ്പറയാൻ സിപിഎമ്മിനാവില്ല: ക്രൈസ്തവർ സിപിഎമ്മിന് രണ്ടാംതരം പൗരൻമാരെന്ന് കെ സുരേന്ദ്രൻ
സർവീസിലിരിക്കെ, കേന്ദ്ര ഏജൻസികൾക്കെതിരെ നിയമപോരാട്ടം നടത്താൻ കഴിയില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് ശിവശങ്കർ സ്വയം വിരമിക്കലിന് അപേക്ഷ നൽകിയതെന്ന് അധികൃതർ വ്യക്തമാക്കി. അതേസമയം, സ്വർണക്കടത്തു കേസിൽ പ്രതിയായതിനാൽ സ്വയം വിരമിക്കലിനു സാധിക്കില്ലെന്ന് വ്യക്തമാക്കിയാണ് സർക്കാർ അപേക്ഷ തള്ളിയത്.

ഐഎഎസ് ഉദ്യോഗസ്ഥർക്ക് സ്വയം വിരമിക്കുന്നതിനായി കേന്ദ്ര വിജിലൻസ് കമ്മീഷന്റെ അനുമതിപത്രം ആവശ്യമാണെന്നും കേസുള്ളതിനാൽ ശിവശങ്കറിന് ഈ അനുമതി പത്രം ലഭിക്കില്ലെന്നും അധികൃതർ വ്യക്തമാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button