തിരുവനന്തപുരം: കേരളത്തിൽ ലവ് ജിഹാദ് ഉണ്ടെന്ന തന്റെ വെളിപ്പെടുത്തൽ തിരുത്തി സിപിഎം നേതാവ് ജോർജ് എം തോമസ്. കേരളത്തില്‍ ലൗ ജിഹാദ് ഇല്ലെന്ന് അദ്ദേഹം പറഞ്ഞു. ഇത്തരത്തിലൊരു സംഭവമുണ്ടെന്ന് താന്‍ പറഞ്ഞിട്ടില്ലെന്നും, ചില മാധ്യമങ്ങൾ തന്റെ വാക്കുകൾ വളച്ചൊടിച്ചതാണെന്നും ജോര്‍ജ് മാധ്യമങ്ങളോട് പറഞ്ഞു.
Also Read:ശരീരഭാരം കുറയ്ക്കാന്‍ കടുക്
എന്നാൽ, പ്രമുഖ മാധ്യമത്തിനു ജോര്‍ജ് നൽകിയ അഭിമുഖം ഇപ്പോൾ സാമൂഹ്യ മാധ്യമങ്ങളിൽ വൈറലായിട്ടുണ്ട്. കേരളത്തിൽ നിന്നും ലൗ ജിഹാദ് വഴി സത്രീകളെ ഐഎസിലേക്ക് കൊണ്ടു പോവുന്നുണ്ടെന്നായിരുന്നു അദ്ദേഹം പറഞ്ഞത്. കേരളത്തില്‍ വിദ്യാസമ്പരായ യുവതികളെ മതം മാറ്റുന്നതിനായി ചിലര്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്നും, കേരളത്തില്‍ ലൗജിഹാദുണ്ടെന്ന കത്തോലിക്ക സഭയുടെ നിലപാടിനെ പിന്തുണയ്ക്കുന്നുമായിരുന്നു ജോര്‍ജ് തോമസിന്റെ വെളിപ്പെടുത്തൽ.
‘ജമാഅത്തെ ഇസ്ലാമിയും എസ്ഡിപിഐയും അടക്കമുള്ള സംഘടനകള്‍ ലൗ ജിഹാദിന് ശ്രമിക്കുന്നുണ്ട്. എന്നാൽ, ഷിജിനും ജ്യോത്സനയും തമ്മില്‍ വിവാഹിതരാകുന്നതിലെ വിവാദം അനാവശ്യമാണ്. ലൗജിഹാദ് വേറെ പ്രണയ വിവാഹം വേറെ, രണ്ടും രണ്ടാണ്. പക്ഷെ, പ്രദേശത്തെ മതസൗഹാര്‍ദ്ദത്തില്‍ വിള്ളലുണ്ടാവുകയും മതസ്പര്‍ദ്ധയ്ക്ക് കാരണമാവുകയും ചെയ്തെന്ന കാരണത്താല്‍ ഷിജിനെതിരെ നടപടി സ്വീകരിക്കും’, ജോര്‍ജ് പറഞ്ഞു.
Post Your Comments