ദുബായ്: ചൂട് വർദ്ധിക്കുന്ന സാഹചര്യത്തിൽ അപകടങ്ങൾ ഒഴിവാക്കാൻ വാഹനങ്ങളുടെ അറ്റകുറ്റപ്പണി യഥാസമയം നടത്തണമെന്ന് ആവശ്യപ്പെട്ട് ദുബായ് പോലീസ്. വാഹനങ്ങളുടെ ടയർ പരിശോധിക്കണമെന്നും പോലീസ് നിർദ്ദേശിച്ചു. ശനിയാഴ്ച പുലർച്ചെ യുഎഇയിൽ ഉണ്ടായ അപകടത്തിൽ ട്രക്ക് കത്തിനശിച്ചതിന് പിന്നാലെയാണ് പോലീസ് ഇതുസംബന്ധിച്ച മുന്നറിയിപ്പ് നൽകിയത്. വാഹനത്തിലെ വയറിങ്ങിലെ പിഴവാണ് തീപിടിത്തത്തിനു കാരണമായതെന്ന് ദുബായ് പൊലീസ് ട്രാഫിക് വിഭാഗം മേധാവി ബ്രി. സെയിഫ് അൽ മസ്‌റൂയി അറിയിച്ചു.
Read Also: ഫ്യൂഡൽ ആചാരങ്ങളുടെ ഹാങ്ങോവറിലാണ് ഇന്നും സുരേഷ് ഗോപി അടങ്ങുന്ന ബിജെപി നേതാക്കൾ: വിമർശനവുമായി ഡിവൈഎഫ്ഐ
കഴിഞ്ഞമാസം അജ്മാനിൽ 10 ഡീസൽ ടാങ്കറുകൾക്ക് തീപിടിച്ചിരുന്നു. ചൂടുകാലമാകുന്നതോടെ ടയറുകളുടെ കാര്യത്തിൽ കൂടുതൽ ജാഗ്രത പുലർത്തണമെന്നാണ് നിർദ്ദേശം. 50 ഡിഗ്രി സെൽഷ്യസിൽ ചുട്ടുപഴുത്ത റോഡുകളിലൂടെയുള്ള യാത്രയിൽ ടയറുകളുടെ നിലവാരം പ്രധാനഘടകമാണ്. അമിതഭാരം, വേഗം, ടയർ പൊട്ടിത്തെറിക്കൽ തുടങ്ങിയവയാണ് മിക്ക അപകടങ്ങൾക്കും കാരണമാകുന്നത്. കാലാവധി കഴിഞ്ഞില്ലെങ്കിലും ടയറുകൾ വിണ്ടുകീറുകയോ പൊട്ടുകയോ ചെയ്താൽ മാറ്റണമെന്നും ദുബായ് പോലീസ് ആവശ്യപ്പെട്ടു.
Post Your Comments