പാലാ: കാറും ലോറിയും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ കാർ ഡ്രൈവർ മരിച്ചു. കാറിലുണ്ടായിരുന്ന നാലു പേർക്കു പരിക്കേറ്റു. തിരുവനന്തപുരം വലിയതുറ സ്വദേശി ഷാജി വിൽഫ്രഡ് ആണ് മരിച്ചത്. ഇന്നു പുലർച്ചെ അഞ്ചോടെ കൊല്ലപ്പള്ളിക്കു സമീപം ആറാം മൈലിലായിരുന്നു അപകടം.
പാലാ -തൊടുപുഴ റൂട്ടിൽ കൊല്ലപ്പള്ളിക്കു സമീപമാണ് അപകടം നടന്നത്. കാറിലുണ്ടായിരുന്നവർ മലയാറ്റൂർ തീർഥാടനത്തിനുശേഷം പാലാ മുണ്ടുപാലത്തുള്ള ബന്ധുവീട്ടിലേക്കു പോകുമ്പോഴാണ് അപകടമുണ്ടായത്.
Read Also : മോദിയുടെ വിദേശനയം പൂർണ്ണമായും അമേരിക്കയ്ക്കു കീഴടങ്ങിക്കൊണ്ടുള്ളതാണ്: തോമസ് ഐസക്
നാട്ടുകാരും പൊലീസും ചേർന്നാണ് രക്ഷാ പ്രവർത്തനം നടത്തിയത്. പരിക്കേറ്റവരെ ചേർപ്പുങ്കലിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മരിച്ച കാർ ഡ്രൈവറുടെ മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.
Post Your Comments