തിരുവനന്തപുരം: കെഎസ്ആര്‍ടിസി സ്വിഫ്റ്റ് ബസുകള്‍ അപകടത്തില്‍പ്പെട്ട സംഭവത്തില്‍ ഡ്രൈവര്‍മാരെ ജോലിയില്‍ നിന്ന് നീക്കം ചെയ്തു. ആഭ്യന്തര കമ്മിറ്റി നടത്തിയ അന്വേഷണത്തില്‍, അപകടം സംഭവിച്ചതില്‍ ഡ്രൈവര്‍മാരുടെ ഭാഗത്ത് വലിയ വീഴ്ച സംഭവിച്ചുവെന്ന വിലയിരുത്തലിനെ തുടര്‍ന്നാണ് നടപടി.
ആദ്യ യാത്രയിൽ ഏപ്രില്‍ 11ന് രാത്രി തിരുവനന്തപുരം കല്ലമ്പലത്ത് വെച്ചും ഏപ്രില്‍ 12ന് രാവിലെ മലപ്പുറം കോട്ടക്കല്‍ വെച്ചുമാണ് ബസുകള്‍ അപകടത്തില്‍പ്പെട്ടത്. തിരുവനന്തപുരത്തുനിന്ന് കോഴിക്കോട്ടേക്ക് പുറപ്പെട്ട ബസ് ലോറിയുമായി ഉരസിയായിരുന്നു ആദ്യ അപകടം. രണ്ടാമത്തെ സംഭവത്തിൽ, കോഴിക്കോട് നിന്ന് തിരുവനന്തപുരത്തേക്ക് സർവീസ് നടത്തുന്ന ബസ് ചങ്കുവെട്ടിയിൽ വെച്ച് സ്വകാര്യ ബസുമായി കൂട്ടിയിടിക്കുകയായിരുന്നു.
ഇതിന് പിന്നാലെ, അപകടങ്ങളെക്കുറിച്ച് അന്വേഷണം നടത്താന്‍ കെഎസ്ആര്‍ടിസി സര്‍ക്കാരിനോട് ആവശ്യപ്പെട്ടു. സംഭവത്തിൽ ദുരൂഹതയുണ്ടെന്ന് കെഎസ്ആര്‍ടിസി എംഡിയും ഗതാഗതവകുപ്പ് മന്ത്രിയും ആരോപിച്ചിരുന്നു.
Post Your Comments