KeralaLatest NewsNews

തെരഞ്ഞെടുപ്പ് ചൂടിൽ സംസ്ഥാനം: തദ്ദേശ ഉപതെരഞ്ഞെടുപ്പ് മെയ് 17ന് നടക്കും

 

തിരുവനന്തപുരം: സംസ്ഥാനത്ത് അംഗങ്ങളുടെയും കൗണ്‍സിലര്‍മാരുടെയും ഒഴിവുണ്ടായ 42 തദ്ദേശ വാര്‍ഡുകളിലേക്കുള്ള ഉപതെരഞ്ഞെടുപ്പ് മെയ് 17ന് നടക്കും. 12 ജില്ലകളിലായി രണ്ട് കോര്‍പ്പറേഷന്‍, ഏഴ് മുനിസിപ്പാലിറ്റി, രണ്ട് ബ്ലോക്ക് പഞ്ചായത്ത്, 31 ഗ്രാമപഞ്ചായത്ത് വാര്‍ഡുകളിലേയ്ക്കാണ് ഉപതെരഞ്ഞെടുപ്പ് നടത്തുന്നത്.

വിജ്ഞാപനം ഏപ്രില്‍ 20ന് പുറപ്പെടുവിക്കുമെന്നും 20 മുതല്‍ 27 വരെ നാമനിര്‍ദ്ദേശപത്രിക സമര്‍പ്പിക്കാമെന്നും സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷണര്‍ എ ഷാജഹാന്‍ അ‌റിയിച്ചു.
സൂക്ഷ്മപരിശോധന 28ന് നടത്തും. ഏപ്രില്‍ 30 വരെ പത്രിക പിന്‍വലിക്കാം. വോട്ടെടുപ്പ് സമയം രാവിലെ 7 മുതല്‍ വൈകുന്നേരം 6 മണി വരെയാണ്. വോട്ടെണ്ണല്‍ മെയ് 18ന് രാവിലെ 10 മണിക്ക് ആരംഭിക്കും. തെരഞ്ഞെടുപ്പ് മാതൃകാ പെരുമാറ്റച്ചട്ടം നിലവില്‍ വന്നു.
തെരഞ്ഞെടുപ്പിനു മുന്നോടിയായി അന്തിമ വോട്ടര്‍പട്ടിക മാര്‍ച്ച് 16ന് പ്രസിദ്ധീകരിച്ചിരുന്നു.

പട്ടികയില്‍ ഉള്‍പ്പെട്ടിട്ടില്ലാത്തവര്‍ക്ക് പേര് ചേര്‍ക്കുന്നതിനും ഉള്‍ക്കുറിപ്പുകളില്‍ ഭേദഗതി വരുത്തുന്നതിനും വീണ്ടും അവസരം നല്‍കിയിരുന്നു. സപ്ലിമെന്ററി പട്ടികകള്‍ ഏപ്രില്‍ 25ന് പ്രസിദ്ധീകരിക്കും. വരണാധികാരികള്‍ക്കും ഉപവരണാധികാരികള്‍ക്കുമുള്ള പരിശീലനം കമ്മീഷന്‍ ഓഫീസില്‍ നല്‍കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button