USALatest NewsNewsIndiaInternational

റഷ്യയില്‍ നിന്ന് ഇന്ത്യ ഇന്ധനം വാങ്ങുന്നതിനെ വിമർശിച്ച് യുഎസ്: ചുട്ട മറുപടി നൽകി വിദേശകാര്യ മന്ത്രി

വാഷിംഗ്‌ടൺ: ഉക്രൈൻ അധിനിവേശത്തെത്തുടർന്ന് യുഎസ് ഏർപ്പെടുത്തിയ ഉപരോധത്തിനിടയില്‍, റഷ്യയില്‍നിന്ന് കുറഞ്ഞ വിലയ്ക്ക് ഇന്ത്യ ഇന്ധനം വാങ്ങുന്നതിനെ വിമർശിച്ച യുഎസിന് മറുപടിയുമായി വിദേശകാര്യമന്ത്രി എസ് ജയശങ്കർ. യൂറോപ്പ് അര ദിവസം വാങ്ങുന്നതിനേക്കാള്‍ വളരെ കുറച്ച് ഇന്ധനം മാത്രമേ, ഇന്ത്യ ഒരു മാസം റഷ്യയില്‍നിന്നും വാങ്ങുന്നുള്ളുവെന്ന് വിദേശകാര്യ മന്ത്രി എസ് ജയശങ്കർ പറഞ്ഞു.

‘ഇന്ത്യ ഒരു മാസം റഷ്യയില്‍നിന്ന് ഇറക്കുമതി ചെയ്യുന്ന ഇന്ധനം, യൂറോപ്പ് അര ദിവസം വാങ്ങുന്നതിനേക്കാള്‍ കുറവാണ് . ഇന്ത്യയുടെ ഇന്ധന സുരക്ഷയ്ക്ക് അത് അത്യാവശ്യമാണ്. റഷ്യ-ഉക്രൈൻ യുദ്ധത്തിന്റെ പശ്ചാത്തലത്തില്‍ യുഎന്നിലും ഇന്ത്യന്‍ പാര്‍ലമെന്റിലും ഉള്‍പ്പെടെ നിരവധി വേദികളില്‍ ഇന്ത്യ പ്രസ്താവന നടത്തിയിരുന്നു. ഞങ്ങള്‍ യുദ്ധത്തിനെതിരാണ്. ചര്‍ച്ചകള്‍ക്കും നയതന്ത്രത്തിനുമാണ് പ്രധാന്യം നല്‍കുന്നത്. അക്രമം എത്രയും പെട്ടെന്ന് അവസാനിപ്പിക്കണം. അതിനായി സാധിക്കുന്നതെല്ലാം ചെയ്യും’ ജയശങ്കര്‍ വ്യക്തമാക്കി.

കാറും ടാങ്കറും കൂട്ടിയിടിച്ച്‌ അപകടം : ഒരു കുടുംബത്തിലെ മൂന്നുപേര്‍ മരിച്ചു

‘ടു പ്ലസ് ടു’ ചര്‍ച്ചകള്‍ക്കു ശേഷം നടത്തിയ സംയുക്ത വാര്‍ത്താ സമ്മേളനത്തിലാണ് വിദേശകാര്യ മന്ത്രിയുടെ പ്രതികരണം. പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങ്, യുഎസ് സ്റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കന്‍, പ്രതിരോധ സെക്രട്ടറി ലോയ്ഡ് ജെ ഓസ്റ്റിന്‍ എന്നിവർ വാര്‍ത്താ സമ്മേളനത്തിൽ പങ്കെടുത്തു.

അതേസമയം, മന്ത്രിയുടെ പ്രസ്താവനയെ പിന്തുണച്ച് ശിവസേന നേതാക്കൾ ഉള്‍പ്പെടെയുള്ള പ്രതിപക്ഷ നേതാക്കള്‍ രംഗത്ത് വന്നു. ജയശങ്കറിന്റേത് മികച്ച മറുപടിയാണെന്ന് ശിവസേന എംപി പ്രിയങ്ക ചതുര്‍വേദി ട്വിറ്ററിൽ വ്യക്തമാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button