ന്യൂഡൽഹി: കോവിഡ് നിയന്ത്രണങ്ങളില്‍ ഇളവുകള്‍ വരുന്നതോടെ ഡെബ്റ്റ്, കറന്‍സി മാര്‍ക്കറ്റുകളിലെ ട്രേഡിങ് സമയം വര്‍ധിപ്പിക്കാൻ തീരുമാനിച്ച് ആര്‍.ബി.ഐ. ഏപ്രില്‍ 18 മുതൽ പുതിയ സമയക്രമം പ്രാബല്യത്തില്‍ വരും.
കോവിഡ് നിയന്ത്രണങ്ങളില്‍ ഇളവുകള്‍ ഉണ്ടായ സാഹചര്യത്തില്‍ 2020 നവംബര്‍ ഒന്‍പതു മുതല്‍ വിവിധ ഡെബ്റ്റ്, കറന്‍സി മാര്‍ക്കറ്റുകളുടെ ട്രേഡിങ് സമയം ഘട്ടം ഘട്ടമായി ആര്‍ബി.ഐ. പുനഃസ്ഥാപിച്ചിരുന്നു. ഇതിന്റെ തുടര്‍ച്ചയാണു നിലവിലെ നടപടി. ആര്‍.ബി.ഐ. നിയന്ത്രിക്കുന്ന വിവിധ വിപണികളിലെ വ്യാപാര സമയം 2020 ഏപ്രില്‍ ഏഴു മുതല്‍ കുറച്ചിരുന്നു.
എല്ലാ വിപണികളുടെയും വ്യാപാര സമയം ഏകീകൃതമാക്കാനുള്ള നീക്കത്തിലാണ് ആര്‍.ബി.ഐയും സെബിയും.
Post Your Comments