Latest NewsKeralaNattuvarthaNews

 പന്നിയങ്കര ടോൾ പ്ലാസയിലെ അമിത ടോൾ നിരക്ക്: പാലക്കാട്-തൃശൂർ റൂട്ടിൽ ഇന്ന് മുതൽ അനിശ്ചിതകാല ബസ് സമരം

പാലക്കാട്: പന്നിയങ്കര ടോൾ പ്ലാസയിൽ അമിത ടോൾ നിരക്ക് ഈടാക്കുന്നതിൽ പ്രതിഷേധിച്ച് പാലക്കാട്-തൃശൂർ റൂട്ടിൽ ഇന്ന് മുതൽ സ്വകാര്യ ബസുകൾ അനിശ്ചിതകാല പണിമുടക്ക് ആരംഭിക്കും. 150 ഓളം ബസുകളാണ് പണിമുടക്കിൽ പങ്കെടുക്കുക.

പതിനായിരത്തി അഞ്ഞൂറ് രൂപയാണ് 50 ട്രിപ്പുകൾക്ക് ടോൾ കടക്കാൻ സ്വകാര്യ ബസുകൾ നൽകേണ്ടി വരുന്നത്. ഇത് വലിയ സാമ്പത്തിക ബാധ്യത ഉണ്ടാക്കുന്നുവെന്നാണ് ബസ് ഉടമകൾ ചൂണ്ടിക്കാട്ടുന്നത്. ടോൾ നിരക്ക് കുറയ്‌ക്കണം എന്ന ആവശ്യവുമായി ടോൾ പ്ലാസയ്‌ക്ക് മുന്നിൽ ബസ് ജീവനക്കാരും ഉടമകളും നടത്തുന്ന അനിശ്ചിതകാല റിലേ നിരാഹാര സമരം തുടരുകയാണ്.

പന്നിയങ്കര ടോൾ പ്ലാസയിൽ സ്വകാര്യ ബസുകളിൽ നിന്ന് ടോൾ പിരിവ് ആരംഭിച്ചതിനെതിരെ വ്യാപക പ്രതിഷേധം ഉയർന്നിരുന്നു. പന്നിയങ്കര ടോൾ പ്ലാസയിൽ സ്വകാര്യ ബസുകളിൽ നിന്ന് ടോൾ പിരിവ് തുടങ്ങിയതിനെതിരെ ദിവസങ്ങളായി പ്രതിഷേധം തുടരുകയാണ്.

നിർമ്മാണ പ്രവർത്തനങ്ങൾക്ക് ഉപയോഗിക്കുന്ന ഭാരം കൂടിയ വാഹനങ്ങൾ അടക്കമുള്ളവയ്‌ക്ക് 430 രൂപയാണ് ഒരുഭാഗത്തേക്ക് നൽകേണ്ടത്. ഇരുഭാഗത്തേക്കും പോകണമെങ്കിൽ 645 രൂപ വേണം. ഒരു മാസത്തെ പാസിന് 14,315 രൂപയാണ് നൽകേണ്ടത്. വാൻ, കാർ, ജീപ്പ്, ചെറിയ വാഹനങ്ങൾ തുടങ്ങിയവയ്‌ക്ക് ഒരു ഭാഗത്തേക്ക് 90 രൂപയും ഇരുഭാഗത്തേക്കുമാണെങ്കിൽ 135 രൂപയും നൽകണം. മിനി ബസ്, ചെറിയ ചരക്ക് വാഹനങ്ങൾ എന്നിവയ്‌ക്ക് 140 രൂപയും ഇരുവശത്തേക്കും 210 രൂപയുമാണ് നിരക്ക്. ബസ്, ട്രക്ക് എന്നിവയ്‌ക്ക് ഒരു തവണ പോകാൻ 280 രൂപയും ഇരുഭാഗത്തേക്കും 425 രൂപയും ഒരു മാസത്തെ പാസ് 9400 രൂപയുമാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button