Latest NewsNewsInternationalKuwaitGulf

കൂടുതൽ മേഖലകൾ സ്വദേശിവത്കരിക്കുന്നു: നടപടികളുമായി കുവൈത്ത്

കുവൈത്ത് സിറ്റി: കൂടുതൽ മേഖലകൾ സ്വദേശിവത്കരിക്കാനൊരുങ്ങി കുവൈത്ത്. ആഭ്യന്തര മന്ത്രാലയത്തിലെയും പ്രതിരോധ മന്ത്രാലയത്തിലെയും ഓഫീസ് ജോലികൾ സ്വദേശിവൽക്കരിക്കാൻ കുവൈത്ത് പദ്ധതിയിടുന്നത്. അഡ്മിനിസ്‌ട്രേറ്റീവ്, സെക്രട്ടേറിയൽ, ഓഫീസ് ഡോക്യുമെന്റേഷൻ സ്വഭാവമുള്ള ജോലികളാണ് സ്വദേശിവത്കരിക്കുന്നതെന്ന് അധികൃതർ അറിയിച്ചു.

Read Also: സംസ്ഥാന പ്രസിഡന്റും നേതാക്കളും ഉൾപ്പെടെ ബിജെപിയിൽ പോയി: സംസ്ഥാന ഘടകം തന്നെ പിരിച്ചു വിട്ട് ആംആദ്മി പാര്‍ട്ടി

ഇക്കാര്യം സംബന്ധിച്ച് ഇരു മന്ത്രാലയങ്ങളിലും സംവിധാനം ഏർപ്പെടുത്താൻ പാർലമെന്റിന്റെ ആഭ്യന്തര, പ്രതിരോധ സമിതി തീരുമാനിച്ചു. ഇന്റർമീഡിയറ്റ് അല്ലെങ്കിൽ പ്രൈമറി വിദ്യാഭ്യാസമുള്ള സ്വദേശികൾ, വിരമിച്ച സിവിലിയൻമാർ, കുവൈത്തിൽ ജനിച്ചവരോ 1965 ലെ സെൻസസ് പ്രകാരം രാജ്യത്ത് താമസിക്കുന്നവരോ ആയ ബിദൂനികൾ (പൗരത്വമില്ലാത്തവർ) എന്നിവരെ ഈ ജോലിയിലേക്കു പരിഗണിക്കുമെന്നും അധികൃതർ കൂട്ടിച്ചേർത്തു.

Read Also: 82കാരിയുടെ ഭർത്താവ് 38കാരൻ: ലൈംഗിക ജീവിതത്തിൽ, പ്രായ വ്യത്യാസം തങ്ങളെ കൂടുതൽ അടുപ്പിച്ചതായി ദമ്പതികൾ

shortlink

Related Articles

Post Your Comments

Related Articles


Back to top button