Latest NewsUAENewsInternationalGulf

ലോകത്ത് ഏറ്റവും അധികം രാജ്യാന്തര യാത്രക്കാരെ സ്വീകരിച്ചത് ദുബായ്: അധികമായെത്തിയത് 30 ലക്ഷത്തിലേറെ യാത്രക്കാർ

ദുബായ്: ലോകത്ത് ഏറ്റവും അധികം രാജ്യാന്തര യാത്രക്കാരെ സ്വീകരിച്ചത് ദുബായ് വിമാനത്താവളം. 30 ലക്ഷത്തിലേറെ യാത്രക്കാരാണ് ദുബായ് വിമാനത്താവളത്തിൽ അധികമായെത്തിയത്. 12.7 ശതമാനം വർധനവാണ് യാത്രക്കാരുടെ എണ്ണത്തിലുണ്ടായിരിക്കുന്നത്. കഴിഞ്ഞവർഷം, 2.91 കോടി രാജ്യാന്തര യാത്രക്കാർ വിമാനത്താവളത്തിലെത്തി. 2020 ൽ ദുബായ് വിമാനത്താവളത്തിലെത്തിയത് 2.59 കോടി യാത്രക്കാരായിരുന്നു.

Read Also: ‘കലയ്ക്ക് മതമില്ല, പാടുന്നോര്‍ പാടട്ടെ, ആടുന്നോര്‍ ആടട്ടെ’: മൻസിയക്ക് വേദിയൊരുക്കി ഡിവൈഎഫ്ഐ

2022 വർഷാവസാനത്തോടെ 5.51 കോടി യാത്രക്കാർ എത്തുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. ഇസ്തംബുൾ, ആംസ്റ്റർഡാം വിമാനത്താവളങ്ങളാണ് രാജ്യാന്തര യാത്രക്കാരുടെ എണ്ണത്തിൽ രണ്ടാം സ്ഥാനത്തും മൂന്നാം സ്ഥാനത്തുമുള്ളത്. ഫ്രാങ്ക്ഫർട്ട്, പാരിസ് എന്നിവ യഥാക്രമം നാലും അഞ്ചും സ്ഥാനങ്ങൾ നേടിയിട്ടുണ്ട്.

Read Also: അമ്മയാണെന്ന്‌ ഓര്‍ക്കാതെ തല്ലിച്ചതച്ചു, എന്നാൽ മകനെ തള്ളാതെ പെറ്റമ്മയുടെ കനിവ്: മദ്യം കേരളത്തെ കീഴടക്കുമ്പോൾ..

shortlink

Related Articles

Post Your Comments

Related Articles


Back to top button