ലഡ്ഡു ഇഷ്ടമില്ലാത്തവർ ആരാണുള്ളത്. ഡ്രൈ ഫ്രൂട്ട്സ് ലഡ്ഡു വീട്ടില്‍ തന്നെ തയ്യാറാക്കിയാലോ? ഇത് തയ്യാറാക്കുന്നത് എങ്ങനെ എന്ന് നോക്കാം
ചേരുവകൾ
കറുത്ത ഈന്തപ്പഴം – 500 ഗ്രാം
ബദാം -1 കപ്പ്
പിസ്താ – 3/4 കപ്പ്
കശുവണ്ടി – 1/2 കപ്പ്
തേങ്ങാപ്പൊടി -1 കപ്പ്
എള്ള് – 3 ടേബിള്‍സ്പൂണ്‍
ഉണക്കമുന്തിരി – 1/4 കപ്പ്
Read Also : 28 കേസുകളിൽ വാറണ്ട് നിലവിലുള്ള പ്രതി പിടിയിൽ
തയ്യാറാക്കുന്ന വിധം
മിക്സിയുടെ ജാറില്‍ ബദാം, പിസ്ത, കശുവണ്ടി എന്നിവ ചേര്‍ത്ത് നന്നായി പൊടിച്ചെടുക്കുക. ഇത് ഒരു പാത്രത്തിലേക്ക് മാറ്റാം. കുരു നീക്കം ചെയ്ത ശേഷം ഈന്തപ്പഴം അരച്ചെടുക്കുക. ഇതും ഒരു പാത്രത്തിലേക്ക് മാറ്റാം.
അരച്ചെടുത്ത ഈന്തപ്പഴവും ഡ്രൈ ഫ്രൂട്ട്സ് പൊടിയും ചേര്‍ത്ത് നന്നായി ഇളക്കുക. രണ്ടും നല്ലതുപോലെ മിക്സ് ചെയ്ത് എടുക്കണം.
ഇതില്‍ നിന്ന് ചെറിയ ഉരുള തയ്യാറാക്കാം. ആദ്യം ഒന്ന് പരത്തിയെടുത്ത ശേഷം അതില്‍ ഒരു ഉണക്കമുന്തിരി വെച്ച് നന്നായി ഉരുട്ടിയെടുക്കാം. ഇത് ഇനി തേങ്ങയില്‍ കോട്ട് ചെയ്തെടുക്കാം, അതിന് ശേഷം എള്ളിലും. ഈ ലഡ്ഡു 2-3 ആഴ്ച വരെ വായു കടക്കാത്ത പാത്രത്തില്‍ കേടു കൂടാതെ സൂക്ഷിക്കാൻ സാധിക്കും.
Post Your Comments