ചോറ്റാനിക്കര: തീര്‍ത്ഥാടന കേന്ദ്രമായ ചോറ്റാനിക്കര ഭഗവതി ക്ഷേത്രത്തിലെ വിഷുവിളക്ക് മഹോത്സവം 14,15 തിയതികളില്‍ ആഘോഷിക്കും.
4ന് രാവിലെ 8.30 ചോറ്റാനിക്കര കള്‍ച്ചറല്‍ റേഡിയോ ക്ലബ്ബിന്റെയും ലാസ്യനടന കേന്ദ്രം അങ്കമാലിയുടേയും സംഗീതോത്സവവും നൃത്തനൃത്യങ്ങള്‍, 4.30 ന് ഡോ. പി.ടി. സന്തോഷിന്റെ സംഗീതകച്ചേരി, 6ന് മീര നാട്യ നികേതന്റെയും, 7ന് ചിലങ്ക നൃത്തവിദ്യാലയത്തിന്റെയും, 8 ന് അഞ്ജലി നൃത്ത വിദ്യാലയത്തിന്റെയും നൃത്തനൃത്യങ്ങള്‍, 15 ന് പുലര്‍ച്ചെ 2.30 ന് കണി ദര്‍ശനം, വിശേഷാല്‍ പൂജകള്‍, വിഷു സദ്യ, 3.15 കാഴ്ചശീവേലി, 6ന് രവികുമാറിന്റെ ഭരതനാട്യ കച്ചേരി, 7ന് ദശപുഷ്പത്തിന്റെ തിരുവാതിര, 7.30ന് രേഷ്മ കൃഷ്ണന്റെ കുച്ചുപ്പുടി, 9 ന് വിഷുവിളക്കിനെഴുന്നള്ളിപ്പ് എന്നിവ ചോറ്റാനിക്കര വിജയന്‍ മാരാരുടെ പ്രമാണത്തില്‍ പഞ്ചവാദ്യത്തോടെ നടക്കും.
Post Your Comments