മുംബൈ: ചെന്നൈ സൂപ്പർ കിങ്‌സിന്റെ സ്റ്റാർ പേസർ ദീപക് ചാഹര്‍ ഐപിഎൽ 15-ാം സീസണിൽ നിന്ന് പിന്മാറിയതായി റിപ്പോർട്ട്. എൻസിഎ-യിലായിരുന്ന താരം ഫിറ്റ്‌നസ് വീണ്ടെടുത്ത് ഈ മാസം അവസാനത്തോടെ മടങ്ങിവരുമെന്നാണ് കരുതിയിരുന്നത്. വീണ്ടുമൊരു പരിക്കേറ്റതോടെയാണ് അദ്ദേഹത്തിനു സീസണ്‍ നഷ്ടമായിരിക്കുന്നത്.
ന്യൂ ബോളിലും പവർ പ്ലേയിലും ചെന്നൈയുടെ പ്രധാന താരമായിരുന്ന ദീപകിന്റെ അഭാവം ടീമിനെ തളർത്തുമെന്ന് ഉറപ്പ്. നിലവില്‍ പരിക്കില്‍ നിന്നും മോചിതനായ ശേഷം ബെംഗളൂരുവിലെ ദേശീയ ക്രിക്കറ്റ് അക്കാദമിയില്‍ ഫിറ്റ്‌നസ് വീണ്ടെടുക്കാനുള്ള ശ്രമത്തിലായിരുന്നു ദീപക് ചാഹര്‍. താരം താമസിക്കാതെ ടീമിനൊപ്പം ചേരുമെന്നുള്ള വാർത്തകൾ വന്നിരുന്നു. അതിനിടയിൽ, പുറം ഭാഗത്ത് കൂടി പരിക്കേറ്റതോടെ ഈ സീസൺ താരത്തിന് നഷ്ടമാകുമെന്നാണ് പുറത്തുവരുന്ന വാർത്തകൾ.
Read Also:- വേനൽക്കാലത്ത് മുടി എങ്ങനെ സംരക്ഷിക്കാം?
അതേസമയം, ഐപിഎല്ലില്‍ ആദ്യ ജയം തേടി ചെന്നൈ സൂപ്പര്‍ കിംഗ്‌സ് ഇന്നിറങ്ങും. റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരാണ് എതിരാളികൾ. വൈകിട്ട് 7.30ന് മുംബൈ ഡിവൈ പാട്ടീല്‍ സ്റ്റേഡിയത്തിലാണ് മത്സരം. ഈ സീസണിൽ കളിച്ച ആദ്യ നാല് കളിയിലും ചെന്നൈ തോറ്റിരുന്നു. തുടര്‍ച്ചയായി നാല് കളിയില്‍ തോല്‍ക്കുന്നത് 2010ന് ശേഷം ആദ്യവും.
Post Your Comments