ന്യൂഡൽഹി : ബിജെപിക്കെതിരെ രൂക്ഷവിമര്‍ശനവുമായി കോൺഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. വിലക്കയറ്റം, തൊഴിലില്ലായ്മ തുടങ്ങിയ, ജനങ്ങളെ ബാധിക്കുന്ന പ്രശ്നങ്ങള്‍ക്കു നേരെയാണ് ബുള്‍ഡോസര്‍ ഇടിച്ചു കയറ്റേണ്ടതെന്ന് രാഹുല്‍ പറഞ്ഞു.
Also Read : സംസ്ഥാന പ്രസിഡന്റും നേതാക്കളും ഉൾപ്പെടെ ബിജെപിയിൽ പോയി: സംസ്ഥാന ഘടകം തന്നെ പിരിച്ചു വിട്ട് ആംആദ്മി പാര്‍ട്ടി
മധ്യപ്രദേശില്‍ രാമനവമി ഘോഷയാത്രയ്ക്ക് നേരെ കല്ലെറിഞ്ഞെന്ന് ആരോപിച്ച്, 45 പേരുടെ സ്വത്തുവകകള്‍ ബുള്‍ഡോസര്‍ ഉപയോഗിച്ച് ഇടിച്ചുനിരത്തിയ സംഭവത്തിൽ പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
ബിജെപിയുടെ ബുള്‍ഡോസറില്‍ വെറുപ്പും ഭീതിയുമാണെന്നും രാഹുല്‍ ഗാന്ധി ട്വീറ്റ് ചെയ്തു. അതേസമയം, മധ്യപ്രദേശിലെത്തി കലപാഹ്വാനം നടത്തിയ ഡൽഹി ബിജെപി നേതാവ് കപിൽ മിശ്രയുടെ വിദ്വേഷ പ്രസംഗം ഖർഗോൻ ജില്ലാ ഭരണകൂടവും, പൊലീസും,കപിൽ മിശ്രയും കേട്ടിട്ടില്ലേയെന്ന് മധ്യപ്രദേശ് മുൻ മുഖ്യമന്ത്രി ദിഗ് വിജയ് സിംങ് ചോദിച്ചു. ട്വിറ്ററിലൂടെയാണ് അദ്ദേഹവും പ്രതികരിച്ചത്.
Post Your Comments