Latest NewsUAENewsInternationalGulf

ഏപ്രിൽ 27 മുതൽ ചെന്നൈയിലേക്ക് പുതിയ സർവീസ് ആരംഭിക്കും: അറിയിപ്പുമായി എയർ അറേബ്യ അബുദാബി

അബുദാബി: ഏപ്രിൽ 27 മുതൽ ചെന്നൈയിലേക്ക് പുതിയ സർവ്വീസ് ആരംഭിക്കുമെന്ന് എയർ അറേബ്യ അബുദാബി. എയർ അറേബ്യ ഗ്രൂപ്പ് സി ഇ ഓ ആദിൽ അൽ അലിയാണ് ഇക്കാര്യം അറിയിച്ചത്. അബുദാബിയിൽ നിന്നുള്ള വിമാന സർവീസുകളുടെ പട്ടികയിലേക്ക് ചെന്നൈ നഗരത്തെ ഉൾപ്പെടുത്തുന്നതിൽ തങ്ങൾക്ക് വലിയ അഭിമാനമുണ്ടെന്ന് അദ്ദേഹം പറഞ്ഞു.

Read Also: ‘എന്റെ വീട്ടുകാരുടെ തലവെട്ടി, നിങ്ങൾ കരുതുന്നതിനേക്കാൾ ക്രൂരന്മാരായിരുന്നു അവർ’: ഐ.എസിനെ കുറിച്ച് താലിബാൻ എഞ്ചിനീയർ

അതേസമയം, മെയ് 5 മുതൽ രാജസ്ഥാനിലെ ജയ്പൂരിലേക്ക് പുതിയ സർവീസ് ആരംഭിക്കുമെന്ന് എയർ അറേബ്യ അബുദാബി നേരത്തെ അറിയിച്ചിരുന്നു. അബുദാബിയിൽ നിന്ന് ജയ്പൂർ ഇന്റർനാഷണൽ എയർപോർട്ടിലേക്ക് നേരിട്ടുള്ള വിമാന സർവീസാണ് മെയ് 5 മുതൽ ആരംഭിക്കുന്നത്.

ടിക്കറ്റുകൾ എയർ അറേബ്യ വെബ്‌സൈറ്റിൽ നിന്നും, കാൾ സെന്ററിൽ നിന്നും, ട്രാവൽ ഏജൻസികളിൽ നിന്നും ലഭ്യമാണ്. എയർ അറേബ്യ അബുദാബിയുടെ പതിനെട്ടാമത് റൂട്ട് ആണ് ജയ്പൂരിലേക്ക് ഇപ്പോൾ പ്രഖ്യാപിച്ചിട്ടുള്ള സർവീസ്. 2020 ജൂലൈ മാസത്തിലാണ് അബുദാബി ഇന്റർനാഷണൽ എയർപോർട്ടിൽ നിന്ന് എയർ അറേബ്യ അബുദാബി സേവനങ്ങൾ ആരംഭിച്ചത്.

Read Also: ലോകത്ത് ഏറ്റവും അധികം രാജ്യാന്തര യാത്രക്കാരെ സ്വീകരിച്ചത് ദുബായ്: അധികമായെത്തിയത് 30 ലക്ഷത്തിലേറെ യാത്രക്കാർ

shortlink

Related Articles

Post Your Comments

Related Articles


Back to top button