ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ കോവിഡ് വ്യാപനം വീണ്ടും ശക്തമാകുന്നു. ഡൽഹിയിൽ കോവിഡ് വ്യാപനം മൂന്നു മടങ്ങായി വര്‍ദ്ധിച്ചതായാണ് റിപ്പോര്‍ട്ട്. കഴിഞ്ഞയാഴ്ച ഒരു ശതമാനത്തില്‍ താഴെയായിരുന്നു ടി.പി.ആര്‍. എന്നാൽ, ഇന്നലെ ഇത് 2.7 ശതമാനമായി ഉയര്‍ന്നു.
കഴിഞ്ഞ 24 മണിക്കൂറിനിടെ ഡല്‍ഹിയില്‍ 5079 സാംപിളുകള്‍ പരിശോധിച്ചതിൽ 137 പോസിറ്റീവ് കേസുകൾ റിപ്പോർട്ട് ചെയ്തു. വിദ്യാര്‍ത്ഥികൾക്കും അധ്യാപകർക്കും അടക്കം വൈറസ് ബാധ സ്ഥിരീകരിച്ചതോടെ മൂന്ന് സ്‌കൂളുകള്‍ അടച്ചു.
നോയിഡയിലെ സ്‌കൂളിലാണ് അധ്യാപകര്‍ അടക്കം 16 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചത്. നിലവില്‍ 601 പേരാണ് കോവിഡ് ബാധിച്ച് ചികിത്സയിലുള്ളത്. ഇതില്‍ 447 പേര്‍ വീട്ടില്‍ നിരീക്ഷണത്തിലാണ്.
അതേസമയം, ആശുപത്രിയില്‍ പ്രവേശിപ്പിക്കേണ്ടി വരുന്നവരുടെ എണ്ണം കുറവാണ്. ഡല്‍ഹിയിലെ കോവിഡ് വ്യാപനം നാലാം തരംഗത്തിന് തുടക്കമാണോ എന്ന് സ്ഥിരീകരിക്കാറായിട്ടില്ലെന്ന് ആരോഗ്യവിദഗ്ധര്‍ സൂചിപ്പിച്ചു.
Post Your Comments