ചെറുവത്തൂർ: തൃക്കരിപ്പൂരിലും പടന്നയിലും ശക്തമായ കാറ്റിലും മഴയിലും വ്യാപക നാശനഷ്ടം. പടന്ന തെക്കെക്കാട്ടിലെ പുതിയ പുരയിൽ കുമ്പയുടെ ഓട് മേഞ്ഞ വീട് തെങ്ങുവീണ് തകര്‍ന്നു. അപകടസമയത്ത് വീട്ടിൽ ആരുമില്ലാതിരുന്നതിനാൽ ആളപായം ഒഴിവായി.
അതേസമയം, വീടിനു സമീപത്ത് നിര്‍ത്തിയിട്ടിരുന്ന ഇവരുടെ മകന് പി.പി. ശ്രീധരന്റെ ഓട്ടോറിക്ഷയ്ക്ക് കേടുപാടുകള്‍ പറ്റി.
Read Also : ലഹരി ഗുളികകളുമായി യുവാവും യുവതിയും അറസ്റ്റിൽ
ദിനേശ് ബീഡി നടക്കാവ് ബ്രാഞ്ച് കെട്ടിടത്തിന് മുകളിലേക്ക് തെങ്ങ് മുറിഞ്ഞു വീണു. തൊഴിലാളികൾ ബീഡി തെറുക്കുന്ന സീറ്റുകൾക്ക് മുകളിലേക്കാണ് മേൽക്കൂരയുടെ ഒരുഭാഗം തകർന്ന് വീണത്. തൊഴിൽശാല അടച്ചതിന് ശേഷമായതിനാൽ വൻ ദുരന്തം ആണ് ഒഴിവായത്.
Post Your Comments