പരവൂർ: പരവൂർ റെയിൽവേ സ്റ്റേഷൻ ലഹരിസംഘത്തിന്റെ ഇടത്താവളമായി മാറുന്നു. പരവൂർ റെയിൽവേ സ്റ്റേഷൻ കേന്ദ്രമാക്കി വൻതോതിൽ മയക്കുമരുന്ന് കച്ചവടം നടക്കുന്നതായി റിപ്പോർട്ട്.
ട്രയിൻ വഴി പരവൂരിൽ എത്തുന്ന മയക്കുമരുന്ന് വെളിയിൽ കാത്ത് നിൽക്കുന്ന ഏജന്റുമാർക്ക് കൈമാറി അത് വൻകിട കച്ചവടക്കാരുടെ കൈകളിലേക്കും ചെറുകിടകച്ചവടക്കാർക്കും കൈമാറുന്നതായാണ് വിവരം.
വർക്കല റെയിൽവേ സ്റ്റേഷനിൽ പോലീസും റെയിൽവേ പോലീസും പരിശോധന കർശനമാക്കിയതോടെയാണ് സംഘങ്ങൾ തീരദേശ റെയിൽവേ സ്റ്റേഷൻ കേന്ദ്രീകരിച്ചു മയക്കുമരുന്ന് ശൃംഖല വിപുലമാക്കിയിരിക്കുന്നത്. വൈകുന്നേരം ആകുന്നതോടെ മുന്തിയ ഇനം കാറുകളിൽ വരുന്ന യുവാക്കൾ പരിസരത്ത് തമ്പടിക്കുകയും മയക്കുമരുന്നുമായി മടങ്ങുകയും പതിവാണ്.
Post Your Comments