
തിരുവനന്തപുരം: വൈദ്യുതി ഭവന് മുന്നില്‍ കെ.എസ്.ഇ.ബി. ഓഫീസേഴ്സ് അസോസിയേഷന്‍റെ ആഭിമുഖ്യത്തില്‍ ഇന്ന് മുതല്‍ അനിശ്ചിതകാല സത്യാഗ്രഹം ആരംഭിക്കും. നാളെ തലസ്ഥാനത്ത് തിരിച്ചെത്തുന്ന വൈദ്യുതി മന്ത്രി കെ.കൃഷ്ണൻകുട്ടി പ്രശ്നം പരിഹരിക്കുന്നതിന് ചെയർമാനെ കാണുമെന്ന് അറിയിച്ചിട്ടുണ്ട്. യൂണിയൻ നേതാക്കളുമായും മന്ത്രി ചർച്ച നടത്താനാണ് തീരുമാനം.
വിവിധ വര്‍ഗ്ഗ ബഹുജന സംഘടനകളുടേയും, സര്‍വ്വീസ് സംഘടനകളുടേയും പിന്തുണയോടെ
നാളെ സമരസഹായ സമിതി രൂപീകരിക്കും. അനൂകൂല തീരുമാനമുണ്ടായില്ലെങ്കില്‍ ചട്ടപ്പടി സമരമടക്കമുള്ള ദീര്‍ഘകാല പ്രക്ഷോഭം സംഘടിപ്പിക്കുമെന്ന് ഓഫീസേഴ്സ് അസോസിയേഷന്‍ അറിയിച്ചു.
എംപി സുരേഷ് കുമാറിന്റേയും, ബി ഹരികുമാറിന്‍റേയും സസ്പെന്‍ഷന്‍ പിന്‍വിലക്കുക, ചെയര്‍മാന്‍റെ ഏകാധിപത്യ സമീപനം തിരുത്തുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് പ്രതിഷേധം
Post Your Comments