ഇസ്ലാമബാദ്: പാകിസ്ഥാനില്‍ അധികാരം നഷ്ടമായ ഇമ്രാന് ഖാനും മന്ത്രിമാരും നാടുവിടുന്നത് തടയാന്‍ ശക്തമായ നീക്കം. നാടുവിടുന്നത് വിലക്കുന്നവരുടെ പട്ടികയില്‍, ഇമ്രാനെ ഉള്‍പ്പെടുത്തണമെന്ന് ആവശ്യപ്പെടുന്ന ഹര്‍ജിയില്‍ ഇസ്ലാമബാദ് ഹൈക്കോടതി തിങ്കളാഴ്ച വാദം കേള്‍ക്കും.
ദേശീയ അസംബ്ലി സ്പീക്കര്‍ ഖാസിം സൂരി, യു.എസിലെ പാക് അംബാസഡര്‍ അസദ് മജീദ് എന്നിവരെയും പട്ടികയില്‍ ഉള്‍പ്പെടുത്തണമെന്നും ആവശ്യമുണ്ട്. നിരാക്ഷേപ പത്രമില്ലാതെ ഇമ്രാന് സര്‍ക്കാറുമായി ബന്ധമുണ്ടായിരുന്ന ഏതെങ്കിലും സര്‍ക്കാര്‍ ഉദ്യോഗസ്ഥന്, രാജ്യം വിടാന്‍ ശ്രമിച്ചാല്‍ തടയണമെന്ന് ഫെഡറല്‍ അന്വേഷണ ഏജന്‍സി (എഫ്.ഐ.എ) വിമാനത്താവളങ്ങളില്‍ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. യാത്രക്കാരുടെ പരിശോധനയും കര്‍ശനമാക്കി.
അതേസമയം, പ്രതിപക്ഷ നേതാവ് ഷെഹബാസ് ഷെറീഫ് പുതിയ പ്രധാനമന്ത്രിയാകുമെന്നാണ് പുറത്തുവരുന്ന സൂചനകള്‍.
Post Your Comments