ന്യൂഡല്‍ഹി: യുക്രെയ്‌നിലെ ജനങ്ങളുടെ സാഹചര്യം അതീവ ഗുരുതരമാണെന്ന ആശങ്ക പങ്കുവെച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദിയും യുഎസ് പ്രസിഡന്റ് ജോ ബൈഡനും.
ഇരുനേതാക്കളും തമ്മിലുള്ള കൂടിക്കാഴ്ചയിലാണ് ആശങ്ക രേഖപ്പെടുത്തിയത്.
Read Also : ജെഎൻയു സംഘർഷം: കാരണം വ്യക്തമാക്കി സർവ്വകലാശാല അധികൃതർ
യുക്രെയ്‌നില്‍ നിരവധി സാധാരണക്കാര്‍ കൊല്ലപ്പെട്ടു എന്നത് വിഷമകരമാണെന്നും ബുച്ച കൂട്ടക്കൊലയെക്കുറിച്ച് അന്വേഷണം നടത്തണമെന്നും മോദി ആവശ്യപ്പെട്ടു. വെര്‍ച്വലായാണ് ഇരുനേതാക്കളും കൂടിക്കാഴ്ച നടത്തിയത്.
‘നിലവില്‍ നടക്കുന്ന യുക്രെയ്ന്‍-റഷ്യ ചര്‍ച്ചകളില്‍ സമാധാനം പുനഃസ്ഥാപിക്കപ്പെടുമെന്നാണ് പ്രതീക്ഷ. യുക്രെയ്ന്‍ ജനതയുടെ സുരക്ഷ ഞങ്ങള്‍ക്ക് പ്രധാനപ്പെട്ടതാണ്. ഇക്കാലയളവില്‍ അവര്‍ക്കായി മരുന്നുകളും മറ്റു ദുരിതാശ്വാസ സാമഗ്രികളും യുക്രെയ്‌നിലേക്ക് അയച്ചിട്ടുണ്ട്’, മോദി പറഞ്ഞു.
യുക്രെയ്‌നിലേയും റഷ്യയിലേയും നേതാക്കളുമായി താന്‍ പല തവണ സംസാരിച്ചിട്ടുണ്ട്. ഇരു നേതാക്കളോടും നേരിട്ട് ചര്‍ച്ച നടത്താന്‍ ആവശ്യപ്പെട്ടിരുന്നുവെന്നും മോദി പറഞ്ഞു.
Post Your Comments