ഡൽഹി: ജെഎൻയുവിൽ നടന്ന വിദ്യാർത്ഥി സംഘർഷത്തിൽ വിശദീകരണവുമായി സർവ്വകലാശാല അധികൃതർ. രാമനവമി ദിനത്തിലെ പൂജയുമായി ബന്ധപ്പെട്ടുള്ള തർക്കമാണ് സംഘർഷത്തിലേക്ക് നയിച്ചതെന്ന് ജെഎൻയു അഡ്മിനിട്രേഷൻ വ്യക്തമാക്കി. രാമനവമി ദിനത്തിലെ പൂജ ഒരു വിഭാഗം എതിർത്തെന്നും ഇതാണ് പിന്നീട് സംഘർഷത്തിലേക്ക് നയിച്ചതെന്നും ജെഎൻയു അഡ്മിനിട്രേഷൻ വാർത്താക്കുറിപ്പിലൂടെ അറിയിച്ചു.
എന്നാൽ, എബിവിപി ഉയർത്തിയ വാദം അഡ്മിനിട്രേഷൻ ആവർത്തിക്കുക മാത്രമാണ് ചെയ്‌തതെന്നും യഥാർത്ഥ സംഭവങ്ങൾ മറച്ചുവെക്കുകയാണെന്നും വിദ്യാർത്ഥി യൂണിയൻ ആരോപിച്ചു. സംഘർഷവുമായി ബന്ധപ്പെട്ട് വിദ്യാർത്ഥി യൂണിയൻ നൽകിയ പരാതിയിൽ എബിവിപി പ്രവർത്തകർക്കെതിരെ പൊലീസ് കേസെടുത്തു.
ഇന്ത്യ വികസിപ്പിച്ച ടാങ്ക് വേധ മിസൈലായ ഹെലിനയുടെ പരീക്ഷണം വിജയകരം
ജെഎൻയു വിദ്യാർത്ഥി യൂണിയനും, ഇടതു വിദ്യാർത്ഥി സംഘടനകളും നൽകിയ പരാതിയിലാണ് ഡൽഹി പൊലീസ് കേസെടുത്തത്. കഴിഞ്ഞ ദിവസം, വൈകുന്നേരം നടന്ന കല്ലേറിൽ പെൺകുട്ടികൾ ഉൾപ്പെടെ 16 വിദ്യാർത്ഥികൾക്ക് പരിക്കേറ്റിരുന്നു.
JNU Press Release dated 11.04.2022 pic.twitter.com/Pu2LLooZHy
— Jawaharlal Nehru University (JNU) (@JNU_official_50) April 11, 2022
Post Your Comments