Latest NewsIndiaNews

14 കാരിയെ കൂട്ടബലാത്സംഗത്തിനിരയാക്കി കൊലപ്പെടുത്തി : പ്രമുഖ പാര്‍ട്ടി നേതാവിന്റെ മകനും സുഹൃത്തുക്കളും അറസ്റ്റില്‍

കൊല്‍ക്കത്ത: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ കൂട്ട ബലാത്സംഗത്തിന് ഇരയാക്കി കൊലപ്പെടുത്തി. പശ്ചിമ ബംഗാളിലെ ഹന്‍സ്ഖാലിയിലാണ് സംഭവം. ബലാത്സംഗവുമായി ബന്ധപ്പെട്ട് തൃണമൂല്‍ കോണ്‍ഗ്രസ് നേതാവിന്റെ മകനെയും കൂട്ടുകാരെയും അറസ്റ്റ് ചെയ്തു.

Read Also : ‘ആളുകള്‍ എന്നെ വിശ്വസിക്കുന്നുവെങ്കില്‍ രാഷ്ട്രീയ പ്രവര്‍ത്തനത്തിന് ഇറങ്ങും’: റോബര്‍ട്ട് വദ്ര

കഴിഞ്ഞ ദിവസമാണ് 14 കാരിയായ പെണ്‍കുട്ടി പീഡനത്തിന് ഇരയായത്. തൃണമൂല്‍ കോണ്‍ഗ്രസ് നേതാവിന്റെ മകന്റെ കൂട്ടുകാരില്‍ ഒരാളുടെ പിറന്നാള്‍ ആഘോഷത്തിനിടെയായിരുന്നു കുട്ടി പീഡിപ്പിക്കപ്പെട്ടത്. പീഡനത്തില്‍ അവശയായ പെണ്‍കുട്ടിയെ വീട്ടിലെത്തിച്ചത് തൃണമൂല്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകന്റെ മകന്‍ ആണ്. ആ സമയം കുട്ടി കഠിനമായ വയറുവേദനയെയും, രക്തസ്രാവത്തെയും തുടര്‍ന്ന് അവശയായിരുന്നു. വീട്ടുകാര്‍ ഉടനെ ആശുപത്രിയില്‍ എത്തിക്കാന്‍ ശ്രമിച്ചെങ്കിലും കുട്ടി മരിക്കുകയായിരുന്നു.സംഭവം അറിഞ്ഞ് നാട്ടുകാര്‍ എത്താന്‍ തുടങ്ങിയതോടെ ചിലര്‍ ചേര്‍ന്ന് മൃതദേഹം എടുത്തുകൊണ്ടുപോയി ദഹിപ്പിച്ചെന്ന് കുടുംബം പറയുന്നു.

സംഭവത്തില്‍ കുടുംബം നല്‍കിയ പരാതിയിലാണ്, തൃണമൂല്‍ കോണ്‍ഗ്രസ് നേതാവിന്റെ മകന്‍ ഉള്‍പ്പെടെയുള്ളവരെ അറസ്റ്റ് ചെയ്തത്.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button