തിരുവല്ല: കടുത്ത സാമ്പത്തിക പ്രതിസന്ധി മൂലം തിരുവല്ലയിൽ കർഷകൻ ആത്മഹത്യ ചെയ്തു. നിരണം കാണാത്ര പറമ്പില്‍ രാജീവ് ആണ് ഞായറാഴ്ച തൂങ്ങിമരിച്ചത്. ബാങ്കിൽ നിന്നെടുത്ത വായ്പ തിരിച്ചടയ്ക്കാൻ കഴിയാത്തതിൽ കുറച്ചധികം നാളുകളായി രാജീവ് പൂർണ്ണ ദുഃഖിതനായിരുന്നുവെന്നാണ് ബന്ധുക്കളുടെയും, സുഹൃത്തുക്കളുടെയും മൊഴി.
Also Read:കെഎസ്ആർടിസി സ്വിഫ്റ്റ് ഇന്ന് വൈകുന്നേരം മുതൽ സർവ്വീസ് ആരംഭിക്കും
സ്വന്തം പുരയിടത്തിൽ ഞായറാഴ്ച വൈകുന്നേരമാണ് രാജീവിനെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. വീടിന് തൊട്ടടുത്ത് തന്നെ പത്ത് ഏക്കര്‍ ഭൂമി രാജീവ് പാട്ടത്തിനെടുത്തിരുന്നു. അതോടൊപ്പം തന്നെ, കൃഷി ആവശ്യങ്ങള്‍ക്കായി ബാങ്കില്‍ നിന്ന് വായ്പയും എടുത്തിരുന്നു. കോവിഡ് പ്രതിസന്ധിയിൽ നിന്ന് കരകയറണം എന്ന് കരുതിയാണ് രാജീവ് വായ്പയും മറ്റും എടുത്തത്. എന്നാല്‍, കഴിഞ്ഞ വര്‍ഷമുണ്ടായ വ്യാപക കൃഷിനാശം രാജീവിന്റേതടക്കമുള്ള പല കർഷകരുടെയും സാധാരണ ജീവിതത്തെ കാര്യമായി ബാധിച്ചു.
ഇതേത്തുടർന്ന്, സര്‍ക്കാര്‍ കർഷകർക്ക് നഷ്ടപരിഹാരം നൽകിയെങ്കിലും ആ തുക തുച്ഛമാണെന്ന് കാണിച്ച് രാജീവ് ഉള്‍പ്പെടെയുള്ള കര്‍ഷകര്‍ നേരത്തെ ഹൈക്കോടതിയെ സമീപിച്ചിരുന്നു. എന്നാൽ ഒരനുകൂല നിലപാട് ഇതുവരെ ഉണ്ടായിട്ടില്ല. തുടർന്നാണ്, രാജീവ് കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിടാൻ തുടങ്ങിയത്. ബന്ധുക്കളുടെ മൊഴിയിൽ നിന്ന് ഇത് വ്യക്തമാണ്.
Post Your Comments