Latest NewsIndiaNews

ഇനി സിനിമയിലേക്കില്ല: നടി റോജ ആന്ധ്രയിലെ പുതിയ മന്ത്രി

അമരാവതി: നടി റോജ ആന്ധ്രയിൽ മന്ത്രിയായി ഇന്ന് ചുമതലയേറ്റു. ജഗൻമോഹൻ മന്ത്രിസഭ 13 പുതുമുഖങ്ങളെ ഉൾപ്പെടുത്തി പുനഃസംഘടിപ്പിച്ചപ്പോഴാണ് വൈ.എസ്.ആർ കോൺഗ്രസ് നേതാവും നഗരി എം.എൽ.എയുമായ റോജയ്ക്ക് അവസരം ലഭിച്ചത്. . രണ്ടാം തവണയാണ് റോജ ഇക്കുറി എം.എൽ.എ ആയത്. തെലുങ്കുദേശം പാർട്ടിയിലൂടെ രാഷ്ട്രീയത്തിലെത്തിയ റോജ പിന്നീട് വൈ.എസ്.ആർ കോൺഗ്രസിൽ ചേരുകയായിരുന്നു.

ഇതോടെ, സിനിമയിൽ നിന്നും ഔദ്യോഗികമായി ഇടവേള എടുത്തിരിക്കുകയാണ്. 1992-ൽ പ്രശാന്ത് അഭിനയിച്ച് ആർ.കെ.സെൽവമണി സംവിധാനം ചെയ്ത ‘ചെമ്പരുത്തി’ എന്ന തമിഴ് ചിത്രത്തിലൂടെയാണ് റോജ പ്രേക്ഷകരുടെ പ്രിയ നായികയായത്. രജനികാന്ത്, കമൽഹാസൻ, ചിരഞ്ജീവി, മോഹൻലാൽ, മമ്മൂട്ടി, മനോഹൻലാൽ തുടങ്ങിയവർക്കൊപ്പം റോജ നായികയായി അഭിനയിച്ചിരുന്നു. സിനിമയിൽ നിന്നും ഇടവേള എടുത്ത ശേഷമായിരുന്നു റോജയുടെ രാഷ്ട്രീയ പ്രവേശനം.

Also Read:ഐപിഎല്ലില്‍ ഇന്ന് ഗുജറാത്ത് ടൈറ്റന്‍സ് സണ്‍റൈസേഴ്‌സ് ഹൈദരാബാദിനെ നേരിടും

തന്റെ നിയോജക മണ്ഡലത്തിന്റെ മാത്രമല്ല, സംസ്ഥാനത്തെ മറ്റ് നേതാക്കളുടെയും ജനങ്ങളുടെയും വിശ്വാസം നേടിയ റോജ ഇപ്പോൾ പതിനാല് പേർക്കൊപ്പം മന്ത്രിസ്ഥാനത്തേക്ക് ഉയർന്നിരിക്കുകയാണ്. നഗരിയിൽ അവരുടെ മണ്ഡലത്തിലെ ജനങ്ങൾ പടക്കം പൊട്ടിച്ച് ആണ് റോജയുടെ സത്യപ്രതിജ്ഞയെ സ്വീകരിച്ചത്. തെന്നിന്ത്യൻ സംസ്ഥാനങ്ങളിൽ നിന്നുള്ള സിനിമാ പ്രവർത്തകർ റോജയ്ക്ക് ആശംസകൾ നേർന്നു. ജനസേവനത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കാൻ സിനിമകളിൽ നിന്നും താൻ വിധികർത്താവായി പങ്കെടുക്കുന്ന ജബർദസ്ത് ഷോയിൽ നിന്നും പിന്മാറുന്നതായി റോജ അറിയിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button