വിശാഖപട്ടണം: ഒരുകാലത്ത് തെന്നിന്ത്യന്‍ സിനിമ ലോകത്ത തിളങ്ങി നിന്ന നടിയായിരുന്നു റോജ. രാഷ്ട്രീയത്തിൽ സജീവമായ റോജ ആന്ധ്രയിലെ വൈഎസ്ആര്‍ കോണ്‍ഗ്രസ് സര്‍ക്കാറില്‍ ടൂറിസം മന്ത്രിയാണ് ഇപ്പോള്‍. നാഗേരി മണ്ഡലത്തില്‍ നിന്നുള്ള എംഎല്‍എയായ റോജ ഇപ്പോൾ വിവാദത്തിൽ.
ബപട്ല സൂര്യലങ്ക ബീച്ച് സന്ദര്‍ശിച്ച താരം കടലില്‍ ഇറങ്ങിയപ്പോൾ തന്‍റെ ചെരുപ്പ് ഒപ്പം ഉണ്ടായിരുന്ന സര്‍ക്കാര്‍ ഉദ്യോഗസ്ഥന്‍റെ കൈയ്യില്‍ ഏല്‍പ്പിച്ചതാണ് വിവാദങ്ങൾക്ക് കാരണം. സര്‍ക്കാര്‍ ഉദ്യോഗസ്ഥന്‍ അത് കൈയ്യില്‍ പിടിക്കുന്നതും റോജ വെള്ളത്തിലിറങ്ങുകയും ചെയ്യുന്ന ഫോട്ടോകള്‍ വൈറലായി. ഇതോടെ കടുത്ത വിമര്‍ശനവും ട്രോളുമാണ് റോജയ്ക്കെതിരെ സോഷ്യല്‍ മീഡിയയില്‍ ഉയരുന്നത്.
Post Your Comments