Latest NewsKeralaNews

എന്നെ ബുള്ളറ്റിനു മുന്നില്‍ നിര്‍ത്തി തീരുമാനമെടുപ്പിക്കാമെന്ന് ആരും കരുതേണ്ട,നടപടി എടുക്കേണ്ടത് സോണിയ മാഡം:കെ.വി തോമസ്

കെ.സുധാകരനെതിരെ ആഞ്ഞടിച്ച് കെ.വി തോമസ്‌

തിരുവനന്തപുരം: കെപിസിസി പ്രസിഡന്റ് കെ. സുധാകരന്‍, തന്നെ ഭീഷണിപ്പെടുത്തിയതിനെ തുടര്‍ന്നാണ് സിപിഎം പാര്‍ട്ടി കോണ്‍ഗ്രസില്‍ പങ്കെടുത്തതെന്ന് കെ.വി തോമസിന്റെ തുറന്നു പറച്ചില്‍. സിപിഎം പാര്‍ട്ടി കോണ്‍ഗ്രസിനോട് അനുബന്ധിച്ച് സംഘടിപ്പിച്ച സെമിനാറില്‍ പങ്കെടുക്കരുതെന്ന് കെ. സുധാകരന്‍ ഭീഷണിപ്പെടുത്തിയിരുന്നു. അതിനാലാണ് വിലക്ക് ലംഘിച്ച് സെമിനാറില്‍ പങ്കെടുത്തതെന്ന് തോമസ് വ്യക്തമാക്കി. കെ.സുധാകരന്‍ കോണ്‍ഗ്രസുകാരനായത് ഇപ്പോഴാണ്. സെമിനാറില്‍ പങ്കെടുത്തതുമായി ബന്ധപ്പെട്ട് കോണ്‍ഗ്രസ് ഹൈക്കമാന്‍ഡ് വിശദീകരണം ചോദിച്ചിട്ടില്ലെന്നും ഇക്കാര്യത്തില്‍ അച്ചടക്കം ലംഘിച്ചിട്ടില്ലെന്നും തിരുവനന്തപുരം വിമാനത്താവളത്തില്‍ കെ.വി. തോമസ് മാധ്യമങ്ങളോടു പറഞ്ഞു.

Read Also:വെള്ളവും ഭക്ഷണവുമില്ല, ജനാലകളില്‍ കൂടി അലറിവിളിച്ച്‌ ജനങ്ങള്‍: ഏറ്റവും വലിയ കൊവിഡ് പ്രതിസന്ധിയിൽ ചൈന

‘എന്നെ ബുള്ളറ്റിനു മുന്നില്‍നിര്‍ത്തി തീരുമാനമെടുപ്പിക്കാമെന്ന് ആരും കരുതേണ്ട. എനിക്കെതിരെ നടപടി എടുക്കേണ്ടത് ഇവിടെയല്ല, കോണ്‍ഗ്രസ് പ്രസിഡന്റാണ്. ഞാന്‍ ഇപ്പോഴും കോണ്‍ഗ്രസ്സുകാരന്‍ തന്നെയാണ്. സിപിഎം പാര്‍ട്ടി കോണ്‍ഗ്രസിലെ സെമിനാറില്‍ പങ്കെടുത്തതുകൊണ്ട് അങ്ങനെയല്ലാതാകുന്നില്ല. കെ റെയിലിന് കൈപൊക്കിയ ആളല്ല ഞാന്‍. എന്നാല്‍, അന്ധമായി ഒന്നിനെയും എതിര്‍ക്കാന്‍ പാടില്ല. ഭരിക്കുന്നത് ആരെന്നു നോക്കി വികസനത്തെ തടയുന്നത് ശരിയല്ല’,കെ.വി. തോമസ് പറഞ്ഞു.

‘ഈ വിഷയത്തില്‍ പറയാനുള്ളതെല്ലാം ഞാന്‍ പറഞ്ഞതാണ്. കോണ്‍ഗ്രസിന്റെ പാരമ്പര്യമനുസരിച്ചുള്ള കാര്യങ്ങള്‍ മാത്രമേ ഞാന്‍ ചെയ്തിട്ടുള്ളൂ. എന്നെ ഇക്കഴിഞ്ഞ മാര്‍ച്ച് ആദ്യ ആഴ്ചയാണ് സീതാറാം യെച്ചൂരി സെമിനാറിലേക്കു ക്ഷണിക്കുന്നത്. എന്നെയും ശശി തരൂരിനെയുമാണ് വിളിച്ചിരിക്കുന്നത് എന്നും പറഞ്ഞു. ഞാന്‍ അന്നുതന്നെ കോണ്‍ഗ്രസ് പ്രസിഡന്റിന് കത്തയച്ചു. ഇങ്ങനെ വിളിച്ചിട്ടുണ്ടെന്ന് അറിയിച്ചു’ – കെ.വി. തോമസ് വ്യക്തമാക്കി.

‘ദേശീയ തലത്തില്‍ ബിജെപിയിതര പാര്‍ട്ടികളുമായി കോണ്‍ഗ്രസ് സഹകരിക്കുന്ന കാലമാണിത്. ഇതൊരു ദേശീയ സെമിനാറാണ്. ഇത്തരം സെമിനാറില്‍ പങ്കെടുക്കുന്ന ആദ്യത്തെ കോണ്‍ഗ്രസ്സുകാരനൊന്നുമല്ല ഞാന്‍. ശശി തരൂരിനെയും ക്ഷണിച്ചിരുന്നെങ്കിലും അദ്ദേഹം ചടങ്ങിനു പോകുന്നില്ലെന്ന് പിന്നീട് അദ്ദേഹത്തിന്റെ ഓഫിസില്‍നിന്ന് എന്നെ അറിയിച്ചു. ഡല്‍ഹിയില്‍വച്ച് കേരളത്തില്‍നിന്നുള്ള എംപിമാര്‍ സോണിയ ഗാന്ധിയെ കണ്ട്, തരൂര്‍ സെമിനാറില്‍ പങ്കെടുക്കുന്നത് ശരിയല്ലെന്ന് പറഞ്ഞതിന്റെ അടിസ്ഥാനത്തിലായിരുന്നു ഇത്’ – കെ.വി തോമസ് പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button