തിരുവനന്തപുരം: അടുത്ത ഏതാനും മണിക്കൂറുകള്‍ക്കുള്ളില്‍ എല്ലാ ജില്ലകളിലും ഇടിയോടുകൂടിയ മഴയ്ക്കും മണിക്കൂറില്‍ 40 കീ.മി വരെ വേഗതയില്‍ വീശിയടിച്ചേക്കാവുന്ന കാറ്റിനും സാദ്ധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.
Read Also : മുക്കുവ കുടിലില്‍ നിന്നും വന്ന കെ.വി തോമസ് ഇന്ന് പണക്കാരനാണ്, ആസ്തി എത്രയാണെന്ന് പരിശോധിക്കണം : കെ.സുധാകരന്‍
ആദ്യം പുറത്തിറക്കിയ അറിയിപ്പ് പിന്‍വലിച്ചാണ് പുതിയ അറിയിപ്പ് പുറപ്പെടുവിച്ചത്. ആദ്യ അറിയിപ്പ് പ്രകാരം തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, കോട്ടയം, ആലപ്പുഴ എറണാകുളം, ഇടുക്കി, തൃശ്ശൂര്‍, പാലക്കാട്, മലപ്പുറം, വയനാട് എന്നീ ജില്ലകളിലേക്കായിരുന്നു മുന്നറിയിപ്പ്. പുതിയ അറിയിപ്പില്‍ എല്ലാ ജില്ലകളിലും മഴ മുന്നറിയിപ്പ് പ്രഖ്യാപിക്കുകയായിരുന്നു. മത്സ്യ തൊഴിലാളികള്‍ ശനി,ഞായര്‍ ദിവസങ്ങളില്‍ കേരള തീരത്ത് മത്സ്യ ബന്ധനത്തിലേര്‍പ്പെടരുതെന്നും മുന്നറിയിപ്പുണ്ട്.
മഴ കനത്തതോടെ, വിവിധ ജില്ലകളില്‍ കേന്ദ്ര കാലാവസ്ഥ വകുപ്പ് മഞ്ഞ അലര്‍ട്ടുകള്‍ പ്രഖ്യാപിച്ചു.
09.04.2022: തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി
10.04.2022: പത്തനംതിട്ട, കോട്ടയം, ഇടുക്കി എന്നീ ജില്ലകളില്‍ കേന്ദ്ര കാലാവസ്ഥാ വകുപ്പ് മഞ്ഞ അലര്‍ട്ട് പ്രഖ്യാപിച്ചു. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാദ്ധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്.
Post Your Comments